സൗദിയിലെ പടിഞ്ഞാറൻ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ സന്തോഷത്തിലാണ്..
ചൊവ്വാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെടുന്ന ആദ്യ സൗദി എയർലൈൻസ് വിമാനത്തിന് നിരവധി പേരാണ് ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നത്.
വർഷങ്ങൾക്കു ശേഷം ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് യാത്രചെയ്യാൻ അവസരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ പ്രവാസികൾ. ചൊവ്വാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെടുന്ന ആദ്യ സൗദി എയർലൈൻസ് വിമാനത്തിന് നിരവധി പേരാണ് ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നത്.
സന്തോഷത്തിലാണ് സൗദിയിലെ പടിഞ്ഞാറൻ മേഖലയിൽ ജോലിചെയ്യുന്ന കേരളത്തിലെ മലബാർ പ്രവാസികൾ. മൂന്നര വർഷക്കാലമായി വിവിധ കാരണങ്ങൾ പറഞ്ഞു കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയപ്പോൾ അത് ഏറ്റവും കൂടുതൽ ബാധിച്ചത് ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളെയായിരുന്നു. കരിപ്പൂരിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഇല്ലാതിരുന്നതിനാൽ മറ്റു വിമാനത്താവളങ്ങൾ വഴി പത്തും പന്ത്രണ്ടും അതിൽ കൂടുതലും മണിക്കൂർ യാത്ര ചെയ്‌തുവേണമായിരുന്നു ഇവിടെയുള്ള പ്രവാസികൾക്ക് നാടണയാൻ. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്ക് സൗദി എയർലൈൻസ് വിമാനം ജിദ്ദയിൽ നിന്നും നേരിട്ട് കരിപ്പൂരിലേക്ക് പറക്കുമ്പോൾ ലക്ഷക്കണക്കിന് പ്രവാസികളുടെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്. നിരവധി പേർ ആദ്യ വിമാനത്തിൽ യാത്രക്കായി ടിക്കറ്റ് എടുത്തു കാത്തിരിക്കുകയാണ്.
നാട്ടിലും മറുനാട്ടിലുമായി വിവിധ സംഘടനകളുടെ നിരന്തര സമരങ്ങളുടെയും മുറവിളികളുടെയും വിജയഫലമായാണ് കരിപ്പൂർ വിമാനത്താവളം വീണ്ടും പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നത്. സൗദി എയർലൈൻസിന്റെ ആദ്യ യാത്രയിൽ എയർലൈൻസ് ഉന്നതോദ്യോഗസ്ഥരും ജിദ്ദയിലെ വ്യവസായ പ്രമുഖരും സംഘടനാ നേതാക്കളും മാധ്യമ പ്രവർത്തകരുമെല്ലാം യാത്രക്കാരായുണ്ട്.
Adjust Story Font
16