സൗദിയില്‍ മധുര പാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി
സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ ചേര്‍ന്ന സാമ്പത്തിക ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിയില്‍ മധുര പാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. വാറ്റിന് പുറമെയാകും ഈ നികുതി. പവര്‍ ഡ്രിങ്സ്, പുകയില ഉല്‍പന്നങ്ങള്‍, കോളകള്‍ എന്നിവക്കാണ് നിലവില്‍ പ്രത്യേക ഇനങ്ങള്‍ക്കുള്ള നികുതി ചുമത്തിയിരുന്നത്.
സൗദിയിലും അയല്‍ ഗള്‍ഫ് രാജ്യങ്ങളിലും മധുര പാനീയങ്ങള്‍ക്കും പ്രത്യേകം ഇനം ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ ചേര്‍ന്ന സാമ്പത്തിക ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നികുതി എത്ര ശതമാനമാണെന്ന് തീരുമാനിച്ചിട്ടില്ല. എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഉടന്‍ അറിയിക്കും. നികുതി പുതിയ ഇനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ജി.സി.സി നേതൃത്വം കഴിഞ്ഞ ഉച്ചകോടിയില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതര ഗള്‍ഫ് രാജ്യങ്ങളുമായി ആലോജിച്ച ശേഷമാണ് വിഷയത്തില്‍ അന്തിമ തീരുമാനത്തിലത്തെുക എന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16