Quantcast

സൗദിയില് കടകളുടെ ബോർഡുകൾ ആറ് മാസത്തിനകം നിയമാനുസൃതമാക്കണം; നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ പിഴ 

MediaOne Logo

Web Desk

  • Published:

    8 March 2019 3:55 AM GMT

സൗദിയില് കടകളുടെ ബോർഡുകൾ ആറ് മാസത്തിനകം നിയമാനുസൃതമാക്കണം; നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ പിഴ 
X

സൗദിയിൽ കടകളുടെ ബോർഡുകൾ നിയമാനുസൃതമാക്കാൻ ആറ് മാസത്തെ സാവകാശം അനുവദിച്ചു. തെറ്റിദ്ധാരണയുണ്ടാക്കുന്ന ബോർഡുകൾ നിയമവിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ആഗസ്ത് 31ന് ശേഷം പരിശോധന ശക്തമാക്കുമെന്നും നിയമലംഘകര്‍ക്ക് പിഴ ചുമത്തുമെന്ന് അതികൃതര്‍ വ്യക്തമാക്കി.

വാണിജ്യ-നിക്ഷേപം, തദ്ദേശ ഭരണം എന്നീ മന്ത്രാലയങ്ങൾ സംയുക്തമായാണ് നിയലംഘനത്തിനെതിരെ നീക്കം നടത്തുന്നത്. പ്രമുഖ ബ്രാന്റുകളുടെയോ ഉത്പന്നങ്ങളുടെയോ പേരിലുള്ള ബോർഡുകൾ ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ബോർഡിന്റെ ഏതെങ്കിലും ഭാഗത്ത് ചെറുതായി സ്ഥാപനത്തിന്റെ പേര് നിയമസാധുതക്ക് വേണ്ടി മാത്രം എഴുതുന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. പ്രമുഖ കടകളുടെ പേരിന് സമാനമായി എഴുത്തിലും പേരിലും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്ഥാപനങ്ങളുടെ ബോർഡുകളും പരസ്യങ്ങളും സത്യസന്ധമായിരിക്കണമെന്ന് ഇരു മന്ത്രാലയങ്ങളും ചേർന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. കൊമേർഷ്യൽ റജിസ്ട്രേഷനിൽ ഉള്ള പേരാണ് സ്ഥാപനത്തിന്റെ ബോർഡിൽ എഴുതേണ്ടത്.

ആഗസ്ത് 31 വരെയാണ് കടയുടമകൾക്ക് മന്ത്രാലയങ്ങൾ സാവകാശം അനുവദിച്ചിട്ടുള്ളത്. നിശ്ചിത അവധിക്ക് ശേഷം പരിശോധന കര്‍ശനമാക്കുമെന്നും നിയമലംഘകർക്ക് പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ബ്രാന്‍ഡുകളുടെയും ഉപഭോക്താക്കളുടെയും അവകാശ സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

TAGS :

Next Story