മക്ക-മദീന അതിവേഗ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാന്‍ സൗദി
കിങ് അബ്ദുൽ അസീസ് വിമാനത്താവള റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേ പാളം ഘടിപ്പിക്കുന്ന ജോലികൾ പകുതിയും പൂർത്തിയായി.
സൌദിയിലെ മക്ക-മദീന അതിവേഗ ട്രെയിൻ ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കിംങ്ങ് അബ്ദുൽ അസീസ് വിമാനതാവള റെയിൽവേ സ്റ്റേഷൻ ഉപയോഗപ്പെടുത്തിയാണ് സർവ്വീസ് പുനരാരംഭിക്കുന്നത്.
ജിദ്ദയിലെ സുലൈമാനിയ റെയിൽവേ സ്റ്റേഷനിലുണ്ടായ അഗ്നിബാധയെ തുടർന്നാണ് ജിദ്ദ വിമാനത്താവള റെയിൽവേ സ്റ്റേഷൻ പ്രവർത്തിപ്പിക്കാനൊരുങ്ങുന്നത്. സ്റ്റേഷനകത്തെ ജോലികളും ഹാളുകളിലെ ക്രമീകരണങ്ങളും നേരത്തെ പൂർത്തിയായതാണ്. അഗ്നിബാധയെ തുടർന്ന് മക്കക്കും മദീനക്കുമിടയിലെ ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് യുദ്ധകാലടിസ്ഥാനത്തിൽ ജോലികൾ പൂർത്തീകരിക്കുന്നത്.
കിങ് അബ്ദുൽ അസീസ് വിമാനത്താവള റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേ പാളം ഘടിപ്പിക്കുന്ന ജോലികൾ പകുതിയും പൂർത്തിയായി. അണ്ടർഗ്രൌണ്ടിലെ ജോലികൾ പൂർത്തീകരിച്ച ശേഷമാണ് കഴിഞ്ഞ ദിവസം പാളയങ്ങൾ ഘടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചത്.
വൈദ്യുതി ലൈനുകൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. ഒന്നര കിലോ മീറ്റർ ദൂരത്തിലാണ് പാളയം സ്ഥാപിക്കുന്നത്. ഇതിനായി സ്ഥലത്ത് മുഴുസമയ ജോലികളാണ് നടന്നുവരുന്നത്. നിർമ്മാണം പൂർത്തീകരിച്ച് ട്രെയിൻ ഗതാഗതം താമസിയാതെ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16