ജിദ്ദയിൽ ഫ്രഞ്ച് ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ സ്ഫോടനം; നാലു പേർക്ക് പരിക്ക്
ജിദ്ദയിലെ സെമിത്തേരിയിൽ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെയാണ് സംഭവം
ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിലാണ് സംഭവം. ഇന്ന് രാവിലെ ജിദ്ദയിലെ ബലദിലാണ് സ്ഫോടനം. ഇവിടെ വിദേശികളുടെ ശ്മശാനത്തിലായിരുന്നു ഫ്രഞ്ച് കോൺസുലേറ്റിന്റെ ചടങ്ങ്. ഇതിൽ ഫ്രഞ്ച് , ഗ്രീസ്, ബ്രിട്ടീഷ്, ഇറ്റലി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഇതിനിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ ഗ്രീക്ക് കോൺസുലേറ്റ് ജീവനക്കാരനേയും സൗദി സുരക്ഷാ ജീവനക്കാരനേയും ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ പരിക്ക് നിസാരമാണ്. ഫ്രാൻസ് വിദേശ കാര്യ മന്ത്രാലയവും സൗദി അറേബ്യയും വിവിധ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഫോടനമുണ്ടായ മേഖല പൊലീസ് അടച്ചിട്ടുണ്ട്. അപകട സ്ഥലത്ത് അതിവേഗം രക്ഷാ പ്രവർത്തനം നടത്തിയ സൗദി ഉദ്യോഗസ്ഥരെ ഫ്രാൻസ് അഭിനന്ദിച്ചു.
സംഭവത്തിൽ സൗദിയോട് ഫ്രാൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ഫ്രാൻസിൻ്റെ പിന്തുണയുണ്ടാകുമെന്നും എംബസി അറിയിച്ചു.
Adjust Story Font
16