മാസപ്പിറവി ദൃശ്യമായില്ല: സൗദിയിൽ റമദാൻ ചൊവ്വാഴ്ച്ച
ചാന്ദ്രമാസ കലണ്ടര്‍ പ്രകാരം ഓരോ വര്‍ഷവും പത്ത് മുതല്‍ പതിനൊന്ന് ദിവസം വരെ നേരത്തെയാണ് റമദാന്‍ ആരംഭിക്കുന്നത്.
സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായില്ല. റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സൗദി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്ച്ച ശഅബാൻ പൂർത്തിയാക്കി ചൊവ്വ റമദാൻ ആരംഭിക്കും.
മഗ്‍രിബ് നമസ്കാരാന്തരം ചേര്‍ന്ന സൗദി ചാന്ദ്ര കമ്മിറ്റിയാണ് മാസപ്പിറ കണ്ടതായി വിവിധയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായുള്ള വിവരം അറിയിച്ചത്. ചാന്ദ്രമാസ കലണ്ടര്‍ പ്രകാരം ഓരോ വര്‍ഷവും പത്ത് മുതല്‍ പതിനൊന്ന് ദിവസം വരെ നേരത്തെയാണ് റമദാന്‍ ആരംഭിക്കുന്നത്.
അതേസമയം, കുവൈത്തിലും റമദാൻ മാസപ്പിറവി ദൃശ്യമായില്ല. തീരുമാനം എടുക്കാൻ നാളെ വീണ്ടും യോഗം ചേരുമെന്ന് ശരീഅ വിഷൻ ബോർഡ് അറിയിച്ചു.
Updating...
Next Story
Adjust Story Font
16