Quantcast

ഇന്ത്യന്‍ സിനിമയുമായി കൈകോര്‍ക്കാന്‍ സൗദി; ബോളിവുഡ് താരങ്ങളുമായി സാംസ്‌കാരിക മന്ത്രി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Updated:

    3 April 2022 11:35 AM

Published:

3 April 2022 11:27 AM

ഇന്ത്യന്‍ സിനിമയുമായി കൈകോര്‍ക്കാന്‍ സൗദി;  ബോളിവുഡ് താരങ്ങളുമായി സാംസ്‌കാരിക മന്ത്രി കൂടിക്കാഴ്ച നടത്തി
X

സൗദിയും ഇന്ത്യന്‍ സിനിമയും തമ്മിലുള്ള ബന്ധവും സഹകരണവും വര്‍ധിപ്പിക്കാനൊരുങ്ങി സൗദി സാംസ്‌കാരിക മന്ത്രാലയം. ഇതിന്റെ ഭാഗമായി പ്രമുഖ ബോളിവുഡ് താരങ്ങളുമായി സാംസ്‌കാരിക മന്ത്രി കൂടിക്കാഴ്ച നടത്തി.

ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവരുമായാണ് സാംസ്‌കാരിക മന്ത്രികൂടിയായ ബദര്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ കൂടിക്കാഴ്ച നടത്തിയത്.









കൂടിക്കാഴ്ചയില്‍ സൗദിയും ഇന്ത്യന്‍ സിനിമയും തമ്മിലുള്ള പരസ്പരണ സഹകരണത്തെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകളും നടന്നു.

താരങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്ത രാജകുമാരന്‍ ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലെ സന്തോഷവും മറച്ചുവച്ചില്ല. ബോളിവുഡ് താരങ്ങളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നതായും ഇതിലൂടെ സിനിമാ മേഖലയില്‍ പുതിയ അവസരങ്ങളുണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

TAGS :

Next Story