Quantcast

കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡി.എസ് വിക്ഷേപിച്ചു

ശനിയാഴ്ച വൈകീട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

MediaOne Logo

Web Desk

  • Published:

    17 Feb 2024 2:23 PM GMT

Insat 3ds mission launched
X

ചെന്നൈ: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡി.എസ് വിജയകരമായി വിക്ഷേപിച്ചു. ജി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ജി.എസ്.എൽ.വിയുടെ 16-ാം വിക്ഷേപണമാണിത്. ശനിയാഴ്ച വൈകീട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

ഇൻസാറ്റ്-3ഡി (2014), ഇൻസാറ്റ് 3ഡിആർ (2016) എന്നീ ഉപഗ്രഹങ്ങളുടെ പിൻഗാമിയാണ് ഇൻസാറ്റ്-3ഡി.എസ്. എർത്ത സയൻസസ് മന്ത്രാലയമാണ് ഇതിന്റെ പൂർണ ചെലവ് വഹിച്ചിരിക്കുന്നത്.

മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ഠിത റിസർച്ച് ആന്റ് റെസ്‌ക്യൂ സർവീസസിനുള്ള പിന്തുണ ഉൾപ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിച്ചിരിക്കുന്നത്.

TAGS :

Next Story