Quantcast

പുതുവർഷത്തിൽ പുതിയ ദൗത്യവുമായി ഐ.എസ്.ആർ.ഒ; തമോർഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്‌സ്‌പോസാറ്റ് ഇന്ന് വിക്ഷേപിക്കും

തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്‌സ്‌പോസാറ്റ് ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യം പി.എസ്.എൽ.വി C58 റോക്കറ്റിനാണ്.

MediaOne Logo

Web Desk

  • Published:

    1 Jan 2024 1:07 AM GMT

The launch of the X-Ray Polarimeter Satellite (XPoSat) is set for today
X

ഹൈദരാബാദ്: പുതുവർഷത്തിൽ ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യത്തിന് ഇനി നിമിഷങ്ങളുടെ കാത്തിരിപ്പ്. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്‌സ്‌പോസാറ്റ് ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യം പി.എസ്.എൽ.വി C58 റോക്കറ്റിനാണ്. ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ന് രാവിലെ 9.10നാണ് വിക്ഷേപണം.

പി.എസ്.എൽ.വി കുതിച്ചുയരുമ്പോൾ കേരളത്തിനും ഇന്ന് അഭിമാനിക്കാൻ ഏറെയുണ്ട്. തിരുവനന്തപുരത്തെ ഒരു കൂട്ടം വിദ്യാർഥിനികൾ നിർമിച്ച വിസാറ്റും ഈ വിക്ഷേപണത്തിൽ ഉണ്ട്. തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ തുടങ്ങി പ്രപഞ്ചത്തിലെ രഹസ്യങ്ങൾ തേടിയുള്ള ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യമാണ് എക്‌സ്‌പോസാറ്റ്. എക്‌സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത ഊർജസ്രോതസുകൾ പഠനവിധേയമാക്കുകയാണ് ലക്ഷ്യം. പാളിക്‌സ് എക്‌സ്‌പെക്റ്റ് എന്നീ രണ്ട് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്.

അഞ്ച് വർഷമാണ് എക്‌സ്‌പോസാറ്റ് പഠനങ്ങൾ നടത്തുക. 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്‌സ്‌പോസാറ്റിനെ എത്തിക്കുക. ഐ.എസ്.ആർ.ഒയുടെ എറ്റവും വിശ്വസ്തനായ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിയുടെ 60-ാം വിക്ഷേപണ കൂടിയാണിത്. എക്‌സ്‌പോസാറ്റുമായി പി.എസ്.എൽ.വി കുതിച്ചുയരുമ്പോൾ ഇന്നത്തെ ദിവസം മലയാളികൾക്കും അഭിമാനിക്കാൻ ഏറെയുണ്ട്. തിരുവനന്തപുരത്തെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥിനികൾ നിർമിച്ച വീസാറ്റ് എന്ന പേലോഡ് വിക്ഷേപണ വാഹനത്തിൽ കുതിച്ചുയരും. വീസാറ്റ് ഉൾപ്പെടെ 10 പരീക്ഷണ പേലോഡുകൾ വഹിച്ച് റോക്കറ്റിന്റെ നാലാംഘട്ടം ഭൂമിയിൽ നിന്ന് 350 കിലോമീറ്റർ ഉയരത്തിൽ തുടരും. പുതുവർഷ ദിനത്തിൽ പ്രപഞ്ച രഹസ്യങ്ങൾ തേടിയുള്ള ഐ.എസ്.ആർ.ഒയുടെ യാത്രക്ക് ഇനി നിമിഷങ്ങളെണ്ണി കാത്തിരിക്കാം.

TAGS :

Next Story