അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് കലൂര്‍ ഒരുങ്ങുന്നു
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് കലൂര്‍ ഒരുങ്ങുന്നു
മൈതാനത്തിന്‍റെ ഒരുക്കങ്ങള്‍ ഓഗസ്റ്റ് ഒന്നിന് പൂര്‍ത്തിയാകും. അടുത്ത ഏപ്രില്‍ മാസത്തോടെ രാജ്യന്തര ഫുട്ബോള്‍ ഫെഡറേഷന്‍ മൈതനാനം ഏറ്റെടുക്കും. നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.
പതിനേഴ് വയസ്സില്‍ താഴെയുള്ളവരുടെ ഫുട്ബോള്‍ ലോകകപ്പിന് കലൂര്‍ രാജ്യാന്തര മൈതാനം ഒരുങ്ങുന്നു. മൈതാനത്തിന്‍റെ ഒരുക്കങ്ങള്‍ ഓഗസ്റ്റ് ഒന്നിന് പൂര്‍ത്തിയാകും. അടുത്ത ഏപ്രില്‍ മാസത്തോടെ രാജ്യന്തര ഫുട്ബോള്‍ ഫെഡറേഷന്‍ മൈതനാനം ഏറ്റെടുക്കും. നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.
കലൂര്‍ രാജ്യന്ത മൈതാനത്തിന്‍റെ സ്ഥിതി മനസ്സിലാക്കുന്നതിന് വേണ്ടി രാജ്യാന്തര ഫുട്ബോള്‍ ഫെഡറേഷന്‍ കൊച്ചിയിലെത്തും. അതിന് മുമ്പ് പണി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് യോജിച്ച തരത്തിലുള്ള പുല്‍മൈതാനം, അത്യാധുനിക സൌകര്യങ്ങളോട് കൂടിയ ശുചിമുറികള്‍, റഫറിമ്മാര്‍ക്കും കളിക്കാര്‍ക്കുമുള്ള മുറികള്‍, എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
ഏറ്റവും മികച്ച സൌകര്യങ്ങളുള്ള അഗ്നിശമന കാര്യാലയം, മാലിന്യ സംസ്തകരണ സംവിധാനം എന്നിവയും നിര്‍മ്മിക്കും. നിലവിലെ 35000 ഇരിപ്പിടങ്ങള്‍ കൂടാതെ 20000 ഇരിപ്പിടങ്ങള്‍ കൂടി സജ്ജീകരിക്കും. നവംബര്‍ മാസത്തില്‍ ഐ എസ് എല്‍ വേദിയായി കൊച്ചിയുണ്ടാകും. പതിനേഴ് വയസ്സില്‍ താഴെയുളളവരുടെ ലോകക്കപ്പിന് നാല് പരീശീലന വേദികള്‍ കൂടി കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ ഒരുങ്ങും. ഫുട്ബോളും ക്രിക്കറ്റും ഒരു പോലെ കളിക്കാവുന്ന മൈതാനമാണ് കൊച്ചിയില്‍ ഒരുങ്ങുന്നത്.
Adjust Story Font
16