Quantcast

മാക്സ്‍വെല്‍.... മറക്കാനാകുമോ ലങ്കക്ക് ഈ മുറിവ്

MediaOne Logo

Damodaran

  • Published:

    10 Nov 2016 7:44 AM GMT

മാക്സ്‍വെല്‍.... മറക്കാനാകുമോ ലങ്കക്ക് ഈ മുറിവ്
X

മാക്സ്‍വെല്‍.... മറക്കാനാകുമോ ലങ്കക്ക് ഈ മുറിവ്

പരിക്കേറ്റ ആരോണ്‍ ഫിഞ്ചിനു പകരം ഓപ്പണറായി ക്രീസിലെത്തിയ മാക്സ്‍വെല്‍ 90 മിനുട്ടു നേരം അരങ്ങ് വാണു. സിക്സറുകളും ബൌണ്ടറികളും


ക്രിക്കറ്റ് ലോകത്തെ വിസ്ഫോടനത്തിന്‍റെ പ്രതിരൂപമാണ് ഗ്ലെന്‍ മാക്സ്ർവെല്‍ എന്ന ഓസീസ് താരം, തന്നിലെ പ്രതിഭയോട് മാക്സ്‍വെല്‍ നീതി പൂലര്‍ത്തിയിട്ടുണ്ടോ എന്നത് എന്നും ചൂടുള്ള ചര്‍ച്ചാ വിഷയമാണ്. മോശം ഫോമിനെ തുടര്‍ന്ന് ഏകദിന ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മാക്സ്ർവെല്‍ ശ്രീലങ്കക്കെതിരായ ട്വന്‍റി20 മത്സരത്തില്‍ പാഡണിഞ്ഞത് അധികം അറിയാത്ത റോളിലായിരുന്നു. പരിക്കേറ്റ ആരോണ്‍ ഫിഞ്ചിനു പകരം ഓപ്പണറായി ക്രീസിലെത്തിയ മാക്സ്‍വെല്‍ 90 മിനുട്ടു നേരം അരങ്ങ് വാണു. സിക്സറുകളും ബൌണ്ടറികളും തീമഴയായി പെയ്തിറങ്ങിയ ആ ഇന്നിങ്സ് ഏതൊരു എതിരാളിയെയും വലിയ പ്രതിരധത്തിലേക്ക് തള്ളാന്‍ പര്യാപ്തമായിരുന്നു. 65 പന്തുകളില്‍ ഓസീസ് താരം വാരിക്കൂട്ടിയത് 145 റണ്‍സ്. കണക്കുകള്‍ പ്രകാരം ഇതിലടങ്ങിയിട്ടുള്ളത് ഒന്പത് സിക്സറുകളും 14 ബൌണ്ടറികളും. എന്നാല്‍ വെള്ളിടിയായി സീംഹളവീര്യത്തെ കടപുഴകിയെറിഞ്ഞ ഇതിലധികം ഷോട്ടുകള്‍ ആ ബാറ്റില്‍ നിന്നും സ്റ്റേഡിയത്തിന്‍റെ വിവിധ ഭാഗത്തേക്ക് പാഞ്ഞു.

27 പന്തുകളില്‍ നിന്നുമാണ് മാക്സ്‍വെല്‍ അര്‍ധശതകത്തിലേക്ക് കുതിച്ചത്. അടുത്ത 22 പന്തുകളില്‍ കരിയറിലെ ആദ്യ ട്വന്‍റി20 ശതകവും താരം സ്വന്തം പേരില്‍ കുറിച്ചു. ബൌളര്‍മാരെ മാറ്റിമാറ്റി ശ്രീലങ്ക കഴിവധും പരിശ്രമിച്ചെങ്കിലും മാക്സ്‍വെല്ലെന്ന അന്തകന്‍റെ ബാറ്റില്‍ തട്ടി അവ വീണുടഞ്ഞു. ഓഫ് സ്പിന്‍, ലെഗ് സ്പിന്‍, മീഡിയം പേസ് തുടങ്ങി വിവിധ ഭാവത്തില്‍ ബൌളര്‍മാരെത്തി. കളിക്കളത്തെ തൊട്ടുരുമ്മി അതിര്‍ത്തിയിലേക്കും പലപ്പോഴും അതിര്‍ത്തിക്ക് മുകളിലൂടെയും പന്ത് പായുന്പോള്‍ ലങ്കക്ക് ഉത്തരങ്ങളില്ലായിരുന്നു. കൂറ്റനടികളുടെ രാജകുമാരന്‍ തന്‍റെ പ്രതാപത്തിലേക്ക് ഞൊടിയിടയില്‍ ഗിയറുകള്‍ മാറ്റി പറന്നടുക്കുകയായിരുന്നു.

ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ ട്വന്‍റി20 ചരിത്രത്തിലം മികച്ച വ്യക്തിഗത സ്കോറെന്ന ലക്ഷ്യത്തില്‍ മാക്സ്‍വെല്‍ ഉന്നംവച്ചു. ലക്‍മലിനെ ഡീപ് കവറിനു മുകളിലൂടെ പറത്തിയ കൂറ്റന്‍ സിക്സര്‍ തന്നെ ആ ഉദ്ദേശം വ്യക്തമാക്കുന്നതായിരുന്നു. സേനാനായകയുടെ മൂന്ന് പന്തുകള്‍ തുടര്‍ച്ചയായി ഗാലറികളിലേക്ക് പറത്തി മാക്‍സ്‍വെല്‍ വ്യക്തിഗത സ്കോര്‍ 134 റണ്‍സിലേക്ക് ഉയര്‍ത്തുന്പോള്‍ ഇന്നിങ്സില്‍ അപ്പോഴും 19 പന്തുകള്‍ അവശേഷിച്ചിരുന്നു. എന്നാല്‍ പുറത്താകാതെ 145 റണ്‍സുമായി മാക്സ്‍വെല്‍ ഫിഞ്ചിന് പിന്നില്‍ രണ്ടാമനായി തന്നെ നിലകൊണ്ടു

TAGS :

Next Story