ഗോള്‍മഴയില്‍ മുംബൈ ഡൽഹിയും ഒപ്പത്തിനൊപ്പം
ഗോള്‍മഴയില്‍ മുംബൈ ഡൽഹിയും ഒപ്പത്തിനൊപ്പം
ആറ് ഗോളുകള്‍ പിറന്ന ഗോളടി മത്സരത്തില്‍ ഇരുപക്ഷവും ഒപ്പത്തിനൊപ്പം നിന്നു
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഗോള്‍മഴ. ആറ് ഗോളുകള്‍ പിറന്ന ഗോളടി മത്സരത്തില്‍ ഇരുപക്ഷവും ഒപ്പത്തിനൊപ്പം നിന്നു. ആറ് മിനിറ്റില്‍ രണ്ട് ഗോള്‍ നേടിയ ഹംഗേറിയന്‍ മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ വഡോറ്റ്‌സിന്റെ കളിമികവാണ് മുംബൈയെ മുന്നിലെത്തിച്ചത്. 33, 39 മിനിറ്റുകളിലാണ് വഡോറ്റ്‌സ് ഗോളുകള്‍ നേടിയത്. 51ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്‌സെ ഡല്‍ഹിക്കുവേണ്ടി ഒരു ഗോള്‍ മടക്കി. ലക്ഷ്യം കണ്ടെങ്കിലും 69ാം മിനിറ്റിലെ സോണി നോര്‍ദയുടെ ഗോളിലാണ് മുംബൈ ലീഡ് നിലനിര്‍ത്തി. എന്നാല്‍, ഗാഡ്‌സെയെ ഗെര്‍സണ്‍ വിയേര ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി മാഴ്‌സലീന്യോ ലക്ഷ്യത്തിലെത്തിച്ച് മത്സരം ഒപ്പിനൊപ്പമാക്കി.
ലിയോ കോസ്റ്റ നല്‍കിയ ത്രൂപാസാണ് മികച്ച ഓട്ടത്തിനൊടുവില്‍ വഡോറ്റ്‌സ് ലക്ഷ്യത്തിലെത്തിച്ചത്. ഇടതു പോസ്റ്റിന്റെ മൂലയിലേയ്ക്ക് വഡോറ്റ്‌സ് പായിച്ച ഗ്രൗണ്ടറിന് മുന്നില്‍ ഡല്‍ഹി ഗോളി നിസ്സഹായനായിരുന്നു. 39ാം മിനിറ്റില്‍ സോണി നോര്‍ദെ തൊടുത്ത ഫ്രീകിക്ക് ആദ്യം ക്രോസ് ബാറില്‍ ഇടിച്ചു മടങ്ങിയെങ്കിലും ഡെല്‍ഹിക്ക് ആശ്വസിക്കാന്‍ വകയുണ്ടായില്ല.
ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ തക്കംപാര്‍ത്തു നിന്ന വഡോറ്റ്‌സ് ഒന്നാന്തരമായി റീബൗണ്ട് കുത്തി വീണ്ടും വലയിലത്തിച്ചു. 51ാം മിനിറ്റില്‍ മാഴ്‌സലീന്യോ ഇടതു ഭാഗത്ത് നിന്ന് ബോക്‌സിലേയ്ക്ക് കൊടുത്ത പാസാണ് ഗാഡ്‌സെ വെടിയുണ്ട പോലെ ഓടിയിറങ്ങി വലയിലേയ്ക്ക് കണക്റ്റ് ചെയ്തത്. ഒറ്റാസിലിയോ ആല്‍വെസിന്റെ പാസില്‍ നിന്നാണ് സോണി നോര്‍ദ മുംബൈയുടെ മൂന്നാം ഗോള്‍ നേടിയത്.
Adjust Story Font
16