യൂറോ കപ്പിലെ ശ്രദ്ധേയരായ യുവതാരങ്ങള്‍
യൂറോ കപ്പിലെ ശ്രദ്ധേയരായ യുവതാരങ്ങള്‍
യൂറോപ്യന്‍ ഫുട്ബോളിന്‍റെ ഭാവി ഭദ്രമാണെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് പോര്‍ച്ചുഗലിന്‍റെ റെനാറ്റോ സാഞ്ചസും ഫ്രാന്‍സിന്‍റെ സാമുവല്‍ ഉംതിതിയും ഉള്‍പ്പെടെയുള്ള പുത്തന്‍ താരോദയങ്ങള്‍.
സൂപ്പര്‍ താരങ്ങള്‍ നിറം മങ്ങിയ ഈ യൂറോ കപ്പിനെ സമ്പന്നമാക്കിയത് വിവിധ ടീമുകളിലെ യുവതാരങ്ങളാണ്. യൂറോപ്യന്‍ ഫുട്ബോളിന്‍റെ ഭാവി ഭദ്രമാണെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് പോര്‍ച്ചുഗലിന്‍റെ റെനാറ്റോ സാഞ്ചസും ഫ്രാന്‍സിന്‍റെ സാമുവല്‍ ഉംതിതിയും ഉള്‍പ്പെടെയുള്ള പുത്തന്‍ താരോദയങ്ങള്‍. റെനാറ്റോ സാഞ്ചസാണ് യുവേഫയുടെ യംഗ് പ്ലെയര്‍ ഓഫ് ദി പുരസ്കാരത്തിന് അര്‍ഹനായത്.
ഈ യൂറോയിലെ പുത്തന്‍ താരോദയങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ കലാശപ്പോരാട്ടത്തില്‍ അണിനിരന്ന രണ്ട് ടീമുകള്‍ മുതല്‍ തുടങ്ങേണ്ടതുണ്ട്. ചാമ്പ്യന്മാരായ പോര്‍ച്ചുഗലിലെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ ഒരു പതിനെട്ടുകാരന്‍ വഹിച്ച പങ്ക് ചെറുതല്ല. റെനാറ്റോ സാഞ്ചസെന്ന മധ്യനിരക്കാരന്‍ പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ യുടെ ആത്മവിശ്വാസമായിരുന്നു. ഒറ്റ ഗോള്‍ മതി റെനാറ്റോയെന്ന പ്രതിഭയെ അളക്കാന്‍.
ഫൈനലില്‍ ക്രിസ്റ്റ്യാനോ പെട്ടെന്ന് കളം വിട്ടപ്പോള്‍ കോച്ച് കൂടുതല്‍ ഉത്തരവാദിത്തം റെനാറ്റോക്ക് നല്‍കി. യൂറോ കപ്പിലെ റെനാറ്റോയുടെ പ്രകടനം മുന്‍നിര്‍ത്തിയാണ് റെനാറ്റോയെ ജര്‍മ്മന്‍ ചാമ്പ്യന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ച് വന്‍തുകക്ക് സ്വന്തമാക്കിയത്. 22 വയസ്സുകാര്‍ റാഫേല്‍ ഗുരേറോയും പോര്‍ച്ചുഗലിന്‍റെ പുത്തന്‍ പ്രതീക്ഷയാണ്. പ്രതിരോധത്തില്‍ പെപ്പെക്കൊപ്പം നിര്‍ണായക സാനിധ്യമാകാന്‍ ഗുരേറോക്ക് കഴിഞ്ഞു.
ഫ്രാന്‍സ് ടീമില്‍ പ്രതിരോധ നിരക്കാരന്‍ സാമുവല്‍ ഉംതിതിയും മധ്യനിരക്കാരന്‍ കിംഗ്സിലി കോമാനും പുത്തന്‍ പ്രതീക്ഷകളാണ്. സെമി ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ ഉംതിതി മികച്ച പ്രകടമാണ് കാഴ്ച്ച വെച്ചത്. കോമാനാവട്ടെ ഫൈനലില്‍ പകരക്കാരനായിറങ്ങി അവസാനം വരെ പ്രതീക്ഷ കാത്തു.
മറ്റു ടീമുകളിലേക്ക് വന്നാല്‍ ജര്‍മ്മന്‍ മധ്യനിരക്കാരായ ജോഷ്വെ കിമ്മിച്ചും ജൂലിയന്‍ ഡ്രാക്സലറുമാണ് പ്രതീക്ഷ നല്‍കുന്ന താരങ്ങള്‍. കെദീരയും ഹമ്മല്‍സും പുറത്തിരുന്ന സെമിഫൈനലില്‍ ഡ്രാക്‍സലറായിരുന്നു ജര്‍മ്മന്‍ മധ്യനിരയുടെ കരുത്ത്.
ഹംഗറിയുടെ ഇരുപത്തിയൊന്ന് കാരന്‍ നേഗി ആഡമും ഭാവിപ്രതീക്ഷയുള്ള താരമാണ്. ദേശീയ ജഴ്സിയില്‍ ഇതുവരെ പതിനൊന്ന് കളികള്‍ ആഡം കളിച്ചിട്ടുണ്ട്. പോളണ്ടിന്‍റെ ബാര്‍ട്ടോസ് കാപുസ്കയാണ് യുവ താരങ്ങളില്‍ ഭാവിയിലേക്ക് മുതല്‍ക്കൂട്ടാകുന്ന താരം.
Adjust Story Font
16