Quantcast

യോഗേശ്വറിനെയും മലര്‍ത്തിയടിച്ചു; അവസാന പ്രതീക്ഷയും അവസാനിച്ചു

MediaOne Logo

Jaisy

  • Published:

    25 Jun 2017 6:33 PM GMT

യോഗേശ്വറിനെയും മലര്‍ത്തിയടിച്ചു; അവസാന പ്രതീക്ഷയും അവസാനിച്ചു
X

യോഗേശ്വറിനെയും മലര്‍ത്തിയടിച്ചു; അവസാന പ്രതീക്ഷയും അവസാനിച്ചു

തുടര്‍ച്ചയായ നാലാം ഒളിമ്പിക്സിനിറങ്ങുന്ന യോഗേശ്വര്‍ കരിയറിലെ രണ്ടാം ഒളിമ്പിക് മെഡല്‍ ലക്ഷ്യമിട്ടാകും ഗോദയിലിറങ്ങിയത്

റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അവസാന മെഡല്‍ പ്രതീക്ഷയും അവസാനിച്ചു. ഗുസ്തി 65 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തിലാണ് യോഗേശ്വര്‍ ദത്ത് തോല്‍വി വഴങ്ങിയത്.

യോഗ്യതാ റൌണ്ടില്‍ മംഗോളിയയുടെ ഗന്‍സോരിഗിന്‍ മന്ദഖ്നരനാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. 3-0 എന്ന സ്‍കോറിനായിരുന്നു തോല്‍വി. കഴിഞ്ഞ ഒളിമ്പിക്സിലെ വെങ്കലമെഡല്‍ ജേതാവായിരുന്നു യോഗേശ്വര്‍. തന്നെ തോല്‍പ്പിച്ച മംഗോളിയന്‍ താരം ഫൈനലില്‍ കടന്നിരുന്നുവെങ്കില്‍ യോഗേശ്വറിന് റെപ്പഷാഷ റൌണ്ടിലൂടെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാമായിരുന്നു..എന്നാല്‍ സെമിയില്‍ മംഗോളിയന്‍ താരം റഷ്യന്‍ താരം റമനോവ് സോസ്ലനോട് തോറ്റതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. ഏഷ്യന്‍ ഗെയിംസിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം മല്ലിട്ട് നേടിയ അനുഭവങ്ങള്‍ യോഗേശ്വറിന് പിന്‍ബലേകിയിരുന്നു. നര്‍സിങ്ങ് യാദവിന്റെ വിലക്ക് ശോഭകെടുത്തിയ ഗുസ്തി താരങ്ങള്‍ക്ക് സാക്ഷി മാലിക്കിന്റെ വെങ്കലം മാത്രമായിരുന്നു ആശ്വാസം. യോഗേശ്വര്‍ ദത്തിലൂടെ ഒരു സ്വര്‍ണ്ണം നേടുന്നതിലൂടെ ഒളിമ്പിക്‌സിലെ തിരിച്ചടികളുടെ മുറിവുണക്കാമെന്ന കണക്ക് കൂട്ടലാണ് താരത്തിന്റെ പരാജയത്തിലൂടെ തെറ്റിയത്.

TAGS :

Next Story