Quantcast

ഷൂട്ടിംഗിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍

MediaOne Logo

admin

  • Published:

    4 Aug 2017 11:47 PM GMT

ഷൂട്ടിംഗിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍
X

ഷൂട്ടിംഗിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍

സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രെയുടെ കീഴില്‍ ലക്ഷ്യത്തിലേക്ക് വെടിവെച്ചിടാന്‍ 12 ഷൂട്ടിംഗ് താരങ്ങളാണ് റിയോയിലേക്ക് പോകുന്നത്.

റിയോ ഒളിമ്പിക്സില്‍ ഇന്ത്യ കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്നത് ഷൂട്ടിംഗിലാണ്. സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രെയുടെ കീഴില്‍ ലക്ഷ്യത്തിലേക്ക് വെടിവെച്ചിടാന്‍ 12 ഷൂട്ടിംഗ് താരങ്ങളാണ് റിയോയിലേക്ക് പോകുന്നത്.

ബെയ്ജിംഗ് ഒളിമ്പിക്സിലെ രാജ്യത്തിന്റെ സുവര്‍ണ്ണതാരം അഭിനവ് ബിന്ദ്രെ. നാലാം ഒളിംപിക്സില്‍ പങ്കെടുക്കുന്ന അഭിനവ് ബിന്ദ്രയില്‍ ഇത്തവണയും പ്രതീക്ഷയര്‍പ്പിക്കുന്നു, മത്സര ഇനം 10 മീറ്റര്‍ എയര്‍ റൈഫിള്‍ .പ്രകാശ് നഞ്ചപ്പ. ടീമിലെ ഏറ്റവും പ്രായം കൂടിയ ഷൂട്ടര്‍. ഈ നാല്പതുകാരന്റെ ആദ്യ ഒളിമ്പിക്സ്.

ഗഗന്‍ നരംഗ്. ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലം. ഇത്തവണ സുവര്‍ണ്ണകുതിപ്പ് പ്രതീക്ഷിക്കുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍, 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍, 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ എന്നീ ഇനങ്ങളില്‍ രാജ്യത്തിന്റെ ജഴ്സി അണിയും. ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ഷൂട്ടര്‍ കൂടിയാണ് ഗഗന്‍ നരംഗ്.

ജിത്തുറായ്. . 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റിക്കാര്‍ഡോടെ സ്വര്‍ണ്ണം നേടിയ ജിത്തുവും രാജ്യത്തിന്റെ പ്രതീക്ഷയാണ്. ചായിന്‍ സിംഗ്. ഗഗന്‍ നരംഗിനൊപ്പം 50 മീറ്റര്‍ റൈഫിള്‍ പ്രോണിലും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലും മത്സരിക്കുന്നു. നാലാം ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന മാനവ് ജിത് സിംഗ് സന്ധു ട്രാപ്പിനത്തിലാണ് തോക്കേന്തുന്നത്. ക്യാനന്‍ ചെനായിയും ട്രാപ്പിനത്തില്‍ സന്ധുവിനൊപ്പമുണ്ട്.

ഗുര്‍പ്രീത് സിംഗ് - മത്സര ഇനങ്ങള്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍, 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റല്‍. മൈറാജ് അഹമ്മദ് ഖാന്‍ സ്കീറ്റിലും മത്സരിക്കുന്നു. വനിതകളില്‍ അപൂര്‍വ്വി ചന്ദേലയിലാണ് മെഡല്‍ പ്രതീക്ഷ. സ്വീഡിഷ് കപ്പ് ഗ്രാന്‍ഡ്പ്രീയില്‍ സ്വര്‍ണ്ണമെഡലിനൊപ്പം ലോക റെക്കോര്‍ഡും നേടി. 10 മീറ്റര്‍ എയര്‍റൈഫിള്‍ മത്സര ഇനം. ഹിന സിദ്ദു. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍. അയോനിക പോള്‍ . 10 മീറ്റര്‍ എയര്‍ റൈഫിള്‍. ലക്ഷ്യം തെറ്റാത്ത ഷൂട്ടിംഗ് പാടവം പുറത്തെടുത്താല്‍ ഈ പന്ത്രണ്ട് പേര്‍ റിയോയില്‍ രാജ്യത്തിന്റെ യശ്ശസുയര്‍ത്തും.

TAGS :

Next Story