Quantcast

സര്‍വീസസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നേവി ജേതാക്കള്‍

MediaOne Logo

Alwyn K Jose

  • Published:

    17 Sep 2017 5:04 AM GMT

സര്‍വീസസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നേവി ജേതാക്കള്‍
X

സര്‍വീസസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നേവി ജേതാക്കള്‍

ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് എയര്‍ ഫോഴ്സിനെയാണ് തോല്‍പ്പിച്ചത്. മലയാളി താരങ്ങളാണ് നേവിക്ക് വേണ്ടി മൂന്ന് ഗോളും നേടിയത്.

അറുപത്തിയെട്ടാമത് സര്‍വീസസ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നേവി ജേതാക്കളായി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് എയര്‍ ഫോഴ്സിനെയാണ് തോല്‍പ്പിച്ചത്. മലയാളി താരങ്ങളാണ് നേവിക്ക് വേണ്ടി മൂന്ന് ഗോളും നേടിയത്. ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിക്കുള്ള സര്‍വീസസ് ടീമിനെയും ടൂര്‍ണമെന്റില്‍ നിന്നും തിരഞ്ഞെടുത്തു.

ടൂര്‍ണ്ണമെന്റില്‍ കരുത്തുറ്റ പോരാട്ടമാണ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് കാഴ്ച വെച്ചതെങ്കിലും ഫൈനലില്‍ ഇന്ത്യന്‍ നേവിയെ പിടിച്ചുകെട്ടാന്‍ എയര്‍ ഫോഴ്സിന് സാധിച്ചില്ല. 26ാം മിറ്റില്‍ തന്നെ എയര്‍ ഫോഴ്സിന്റെ വല കുലുക്കാന്‍ ഇന്ത്യന്‍ നേവിക്ക് സാധിച്ചു. മലയാളിയായ അനൂപ് പൌളിയാണ് ആദ്യ ഗോള്‍ അടിച്ചത്. തുടര്‍ന്ന് ഇരു ടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടെത്താനായില്ല. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ തന്നെ വീണ്ടും ഇന്ത്യന്‍ നേവി എയര്‍ ഫോഴ്സിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. 51 മിനിറ്റില്‍ ബ്രിട്ടോയാണ് ഗോള്‍ നേടിയത്. രണ്ടാമത്തെ ഗോളും വീണതോടെ കളിയില്‍ നിന്നും പിന്നോട്ട് പോയ എയര്‍ ഫോഴ്സ് 72മത്തെ മിനിറ്റില്‍ മൂന്നാമത്തെ ഗോളും വഴങ്ങി. ഇത്തവണ ഇര്‍ഷാദിന്റെ വകയായിരുന്നു ഗോള്‍. തുടര്‍ന്ന് ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ എയര്‍ ഫോഴ്സ് നടത്തിയെങ്കിലും കളിയിലേക്ക് തിരിച്ച് വരാന്‍ സാധിച്ചില്ല. വിജയികള്‍ക്ക് സതേണ്‍ നേവല്‍ കമാന്റന്റ്, സ്റ്റാഫ് ചീഫ് റിയര്‍ അഡ്മിറല്‍ നഡ്കര്‍നി ട്രോഫികള്‍ സമ്മാനിച്ചു. കളിയിലേയും ടൂര്‍ണ്ണമെന്റിലേയും മികച്ച താരമായി ഇര്‍ഷാദിനെ തിരഞ്ഞെടുത്തു. അടുത്ത സന്തോഷ് ട്രോഫിക്കായുള്ള ടീമിനെയും ടൂര്‍ണ്ണമെന്റില്‍ നിന്നും തിരഞ്ഞെടുത്തു. ആര്‍മിയുടെ രണ്ട് ടീമും ഇന്ത്യന്‍ നേവിയും എയര്‍ഫോഴ്സുമാണ് ടൂര്‍ണ്ണമെന്റില്‍ ഉണ്ടായിരുന്നത്.

TAGS :

Next Story