18 പന്തില്‍ അര്‍ധശതകവുമായി അണ്ടര്‍ -19 ലോകകപ്പില്‍ ഇന്ത്യന്‍ വെടിക്കെട്ട്
18 പന്തില്‍ അര്‍ധശതകവുമായി അണ്ടര്‍ -19 ലോകകപ്പില്‍ ഇന്ത്യന്‍ വെടിക്കെട്ട്
24 പന്തില്‍ നിന്നും 78 റണ്‍സെടുത്ത പാന്ത് ഡിവില്ലിയേഴ്സിന്‍റെ അതിവേഗ ശതകത്തിന്‍റെ റെക്കോഡ് തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. അഞ്ച് പടുകൂറ്റന്‍ സിക്സറുകളും ഒമ്പത് ബൌണ്ടറികളും അടങ്ങുന്നതായിരുന്നു പാന്തിന്‍റെ ഇന്നിങ്സ്.
അണ്ടര്‍ -19 ക്രിക്കറ്റ് ചരിത്രത്തിലെ വേഗം കൂടിയ അര്‍ധശതകത്തിന്‍റെ ഉടമയായി ഒരു ഇന്ത്യന്‍ താരം. ഇന്ത്യയുടെ ഓപ്പണര്‍ റിഷബ പാന്താണ് 18 പന്തുകളില്‍ അര്‍ധശതകം കുറിച്ചത്. ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നേപ്പാളിനെതിരെയായിരുന്നു പാന്തിന്‍റെ വെടിക്കെട്ട്. 24 പന്തില്‍ നിന്നും 78 റണ്‍സെടുത്ത പാന്ത് ഡിവില്ലിയേഴ്സിന്‍റെ അതിവേഗ ശതകത്തിന്‍റെ റെക്കോഡ് തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. അഞ്ച് പടുകൂറ്റന്‍ സിക്സറുകളും ഒമ്പത് ബൌണ്ടറികളും അടങ്ങുന്നതായിരുന്നു പാന്തിന്‍റെ ഇന്നിങ്സ്. മത്സരം ഇന്ത്യ അനായാസം കൈപ്പിടിയിലൊതുക്കി.
ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ഖ്യാതിയുമായി ഇന്ത്യക്കെതിരെ കളം പിടിച്ച നേപ്പാളിന് ആദ്യം ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നിലും പിന്നെ പാന്തിനു മുന്നിലും അടിപതറി. ശതകം നഷ്ടമായതില്‍ ദുഖമുണ്ടെന്നും ഒരു റെക്കോഡിന്‍റെ സാധ്യത മണത്തത്തോടെ താന്‍ അല്‍പ്പം സമ്മര്‍ദത്തിലായതാണ് വിനയായതെന്നും പാന്ത് പറഞ്ഞു.
Adjust Story Font
16