പോപ്പിന് ശബ്ദം നല്‍കാന്‍ മൗറീഞ്ഞോ
പോപ്പിന് ശബ്ദം നല്‍കാന്‍ മൗറീഞ്ഞോ
2017ല്‍ റിലീസ് ചെയ്യുന്ന ആനിമേഷന്‍ സിനിമയിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഥാപാത്രത്തിനാണ് മൗറീഞ്ഞോ ശബ്ദം നല്കുന്നത്.
ആനിമേഷന്‍ സിനിമയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി ശബ്ദം നല്‍കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ. 2017ല്‍ റിലീസ് ചെയ്യുന്ന ആനിമേഷന്‍ സിനിമയിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഥാപാത്രത്തിനാണ് മൗറീഞ്ഞോ ശബ്ദം നല്കുന്നത്. പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ മൗറീഞ്ഞോ സിനിമയില്‍ മാര്‍പാപ്പയ്ക്കായി ശബ്ദം നല്കും. പോര്‍ച്ചുഗീസുകാരനായ മൗറീഞ്ഞോ ഇംഗ്ലണ്ടിലും ഇറ്റലിയിലും സ്‌പെയിനിലും ഫുട്‌ബോള്‍ ടീമുകളെ പരിശീലിപ്പിച്ച് ചാമ്പ്യന്‍സ് ലീഗ് അടക്കം നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. പോര്‍ച്ചുഗീസ് പ്രൊഡക്ഷന്‍ കമ്പനിയാണ് ആനിമേഷന്‍ സിനിമ ഒരുക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഥാപാത്രത്തിന് ശബ്ദം നല്കാന്‍ മൗറീഞ്ഞോയെ ഉപയോഗിക്കുന്നതിന് വത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16