വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വന്‍തകര്‍ച്ചയാണ് നേരിട്ടത്. 87 റണ്‍സ് എടുക്കുന്നതിനിടയില്‍ നാലു മുന്‍നിര ബാറ്റ്‌സ്മാരെ നഷ്ടമായ ഇന്ത്യയെ അശ്വിനും സാഹയും ചേര്‍ന്നുള്ള 108 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് രക്ഷിച്ചത്.
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യക്ക് 234 റണ്‍സെടുക്കുന്നിതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം കെ.എല്‍ രാഹുലും ആര്‍.അശ്വിനുമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. അശ്വിന്‍ എഴുപത്തിയഞ്ചും വൃദ്ധിമാന്‍ സാഹ 46ഉം റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നുണ്ട്. രാഹുല്‍ അമ്പതും രഹാനെ മുപ്പത്തിയഞ്ച് റണ്‍സെടുത്തും പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വന്‍തകര്‍ച്ചയാണ് നേരിട്ടത്. 87 റണ്‍സ് എടുക്കുന്നതിനിടയില്‍ നാലു മുന്‍നിര ബാറ്റ്‌സ്മാരെ നഷ്ടമായ ഇന്ത്യയെ അശ്വിനും സാഹയും ചേര്‍ന്നുള്ള 108 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് രക്ഷിച്ചത്. സ്‌കോര്‍കാര്‍ഡില്‍ ഒമ്പതു റണ്‍സുള്ളപ്പോള്‍ ഇന്ത്യക്ക് ശിഖര്‍ ധവാന്റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നാലെ നായകന്‍ വിരാട് കോഹ്‍ലിയും(3) പുറത്തായി. ക്രീസില്‍ ഒത്തുച്ചേര്‍ന്ന കെ.എല്‍. രാഹുല്‍(50), അജിങ്ക്യ രഹാനെ(35) കൂട്ടുക്കെട്ട് 58 റണ്‍സ് എടുത്തെങ്കിലും അധികം വൈകാതെ പിരിഞ്ഞു. രോഹിത് ശര്‍മയും(8) പൊരുതാതെ കീഴടങ്ങുകയായിരുന്നു. വിന്‍ഡീസിനു വേണ്ടി റോസ്റ്റണ്‍ ചേസും അല്‍സാരി ജോസഫും രണ്ടും ഷാനോണ്‍ ഗബ്രിയേല്‍ ഒരു വിക്കറ്റും വീഴ്ത്തി.
Adjust Story Font
16