ഇരുനൂറിന്‍റെ മികവില്‍ കരുണ്‍, എഴുന്നേറ്റ് നിന്ന് ആദരിച്ച് നായകനും സഹതാരങ്ങളും
ഇരുനൂറിന്‍റെ മികവില്‍ കരുണ്‍, എഴുന്നേറ്റ് നിന്ന് ആദരിച്ച് നായകനും സഹതാരങ്ങളും
നായകന്‍ കൊഹ്‍ലിയുള്‍പ്പെടെയുള്ള മുഴുവന്‍ താരങ്ങളും എഴുന്നേറ്റ് നിന്ന് കൈയടിച്ച് കരുണിനെ അഭിനന്ദിച്ചു. സ്റ്റേഡിയത്തിലെങ്ങും കാണികളുടെ ആരവം.
മലയാളി താരം കരുണ്‍ നായരെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും സ്വാര്‍ഥകമായ ദിനമായിരുന്നു ഇന്ന്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ നാലാം ദിനം ഉച്ചക്ക് മുന്പ് ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ തന്‍റെ കന്നി ശതകം കരുണ്‍ പൂര്‍ത്തിയാക്കി. നൂറിന്‍റെ നിറവിലും ആലസ്യത്തിലേക്ക് വഴുതി വീഴാതെ ബൌളര്‍മാരുടെ മേലുള്ള ആധിപത്യം തുടര്‍ന്ന കരുണ്‍ അധികം വൈകാതെ തന്നെ ഡബിളും നേടി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ശതകവും ഇരട്ട ശതകവും നേടുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതിയും ഇതോടെ രഞ്ജിയില്‍ കര്‍ണാടകത്തിനായി പാഡണിയുന്ന കരുണ്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ മൂന്നാം മത്സരത്തിലാണ് നേട്ടങ്ങളുടെ കോട്ട കരുണ്‍ പടുത്തുയര്‍ത്തിയത്.
ആവേശത്തോടെയാണ് ഇന്ത്യന്‍ ക്യാന്പ് കരുണിന്‍റെ നേട്ടത്തെ വരവേറ്റത്. നായകന്‍ കൊഹ്‍ലിയുള്‍പ്പെടെയുള്ള മുഴുവന്‍ താരങ്ങളും എഴുന്നേറ്റ് നിന്ന് കൈയടിച്ച് കരുണിനെ അഭിനന്ദിച്ചു. സ്റ്റേഡിയത്തിലെങ്ങും കാണികളുടെ ആരവം. ക്രീസില്‍ മറുപുറത്തുണ്ടായിരുന്ന അശ്വിന്‍ കെട്ടിപുണര്‍ന്നാണ് കരുണിനെ അഭിനന്ദിച്ചത്. എന്നാല്‍ അമിതാഹ്ലാദം പ്രകടമാക്കാതെ സ്വാഭാവിക ശൈലിയില്‍ ഹെല്‍മറ്റ് ഊരി കാണികള്‍ക്കും സഹതാരങ്ങള്‍ക്കും നേരെ ബാറ്റ് വീശി ഹെല്‍മെറ്റില്‍ മുത്തമിട്ട് കരുണ്‍ തന്‍റെ നേട്ടം ആഘോഷിച്ചു. ആ കാഴ്ച കാണാം.
200 ! Karun Nair brings up his maiden double hundred in Test cricket #INDvENG
Posted by Indian Cricket Team on Monday, December 19, 2016
Adjust Story Font
16