സ്വര്‍ണത്തിലേക്ക് എയ്സ് പായിക്കാന്‍ സൈന
സ്വര്‍ണത്തിലേക്ക് എയ്സ് പായിക്കാന്‍ സൈന
ലണ്ടന്‍ ഒളിമ്പിക്സിലെ മെഡല്‍ നേട്ടം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൈന റിയോയിലിറങ്ങുക. സൈനയുടെ മൂന്നാം ഒളിമ്പിക്സാണിത്.
റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷയാണ് ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍. ലണ്ടന്‍ ഒളിമ്പിക്സിലെ മെഡല്‍ നേട്ടം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൈന റിയോയിലിറങ്ങുക. സൈനയുടെ മൂന്നാം ഒളിമ്പിക്സാണിത്.
വിശേഷണങ്ങള്‍ ആവശ്യമില്ല സൈന നെഹ് വാളിന്. ബാഡ്മിന്‍റണില്‍ ലോക റാങ്കിങില്‍ ഒന്നാമതെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരം. ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ആദ്യ താരം. ഒളിമ്പിക്സ് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം. അങ്ങനെ നീളുന്നു സൈനയുടെ കരിയര്‍ ഗ്രാഫ്. ബാഡ്മിന്‍റണില്‍ ആസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് സൈന റിയോയിലെ കോര്‍ട്ടില്‍ ഇറങ്ങുക. ഈ വര്‍ഷം തുടക്കം മുതല്‍ പരിക്കുകള്‍ അലട്ടിയെങ്കിലും ഈ കിരീട നേട്ടം സൈനയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നു. ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലമായിരുന്നു സൈനക്ക് ലഭിച്ചത്. ഇത്തവണ സുവര്‍ണ്ണ നേട്ടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഇതിനായുളള തീവ്ര പരിശീലനത്തിലാണ് സൈന നെഹ് വാള്‍.
നിലവില്‍ അഞ്ചാം റാങ്കില്‍ നില്‍ക്കുന്ന സൈന കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണവും, രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്. 2015ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും 2010ലും 2016ലും നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടി. ഒളിമ്പിക്സില്‍ ഗ്രൂപ്പ് ജിയിലാണ് സൈന. ലോക ചാമ്പ്യന്‍ സ്പെയിനിന്റെ കരോളിന മാരിന്‍, ഒളിമ്പിക് ചാമ്പ്യന്‍ ചൈനയുടെ ലി ഷുറോയി വെള്ളി മെഡല്‍ ജേതാവ് വാങ് യിഹാന്‍ എന്നിവരാണ് റിയോയില്‍ സൈനയുടെ പ്രധാന വെല്ലുവിളി. മികച്ച ഫോം ഈ വെല്ലുവിളികള്‍ തരണം ചെയ്യാന്‍ സാധിക്കുമെന്നാണ് സൈനയുടെ പ്രതീക്ഷ.
Adjust Story Font
16