Quantcast

ജയത്തോടെ ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍

MediaOne Logo

admin

  • Published:

    27 March 2018 5:48 PM IST

ജയത്തോടെ ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍
X

ജയത്തോടെ ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍

സ്വീഡനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇറ്റലി യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വീഡനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇറ്റലി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 88ാം മിനിറ്റില്‍ എഡറാണ് ഇറ്റലിയുടെ വിജയ ഗോള്‍ നേടിയത്. 88ാം മിനിറ്റില്‍ സിമോണി സാസയുടെ ഹെഡ്ഡ് പാസില്‍ നിന്ന് ലഭിച്ച പന്തുമായി പോസ്റ്റിന്റെ വലത് മൂലയില്‍ നിന്ന് സ്വീഡിഷ് പ്രതിരോധ നിരക്കിടയിലൂടെ നീങ്ങി ബോക്‌സിന് മധ്യത്തിലെത്തിയപ്പോള്‍ ഈഡര്‍ പന്ത് വലക്കുള്ളിലാക്കുകയായിരുന്നു. സ്വീഡിഷ് ഗോളി ആന്‍ഡ്രിയാസ് ഇസാക്സ്സണെ മറികടന്ന് പന്ത് വല കുലുക്കി നിന്നു. ഇതോടെ യൂറോ കപ്പില്‍ സ്വീഡന്റെ മുന്നോട്ടുള്ള വഴി അടഞ്ഞിരിക്കുകയാണ്.
ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇറ്റലി തോല്‍പ്പിച്ചിരുന്നു.

TAGS :

Next Story