Quantcast

അസൂറികൾ പൊരുതി നേടിയ വിജയം

MediaOne Logo

admin

  • Published:

    8 April 2018 8:55 AM GMT

അസൂറികൾ  പൊരുതി നേടിയ വിജയം
X

അസൂറികൾ പൊരുതി നേടിയ വിജയം

. നാടകീയ മായി നേടിയ ലീഡിനെ    അനുസ്മരിപ്പിച്ചുകൊണ്ടായിരുന്നു ഇറ്റലിക്കാരുടെ വിജയ ഗോളും. എഴുപത്തി അഞ്ചാമത്തെ മിനിറ്റിൽ .....

നിലവിലെ രണ്ടാം സ്ഥാനക്കാരാണ് ഇറ്റലി , അതുപോലെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരാണ് ബെൽജിയം സ്വാഭാവികമായും ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിന് ഒരു സാർവ്വദേശീയ മത്സരത്തിന്റെ കലാശക്കളിയുടെ നിലവാരവും പ്രതീക്ഷിച്ചിരുന്നു. ഇരു ടീമുകളും ഇതിനു മുൻപ് 21 തവണ കൊമ്പുകോര്‍ത്തപ്പോള്‍ 13 തവണയും വിജയം അസൂരികൾക്ക് ഒപ്പമായിരുന്നു. കേവലം നാല് തവണയെ ബെൽജിയത്തിന് വിജയിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ നാല് സമനിലകളും ഗോൾ നിലയിലും ഇറ്റലിക്കാർ ഒരുപാട് മുന്നിൽ 24 നു എതിരെ 41 ഗോളിന്റെ മുന്നേറ്റം. എന്നാൽ രണ്ടു മാസം മുൻപ് ഇവർ അവസാനമായി ഏറ്റുമുട്ടിയപ്പോൾ വിജയം 3 - 1 ബെൽജിയത്തിനായിരുന്നു. അതുകൊണ്ടു തന്നെ ഇന്നത്തെ കളി ആവേശമുണര്‍ത്തുന്നതാകുമെന്നായിരുന്നു വിലയിരുത്തല്‍.

4 - 4 2 രീതിയിൽ ടീമിനെ അണി നിരത്തിയ ഇറ്റലികാരുടെ തുടക്കം തന്ത്രപരമയിട്ടയിരുന്നു എന്നാൽ ഈ ടൂര്‍ണമെന്‍റിലെ യുവ നിരയായ ബെൽജിയം അവരുടെ ഗോളി തിബൊ കോർട്ട്വാ യെ മാത്രം പിന്നിൽ നിരത്തി നായകൻ ഹസാർഡിന്റെ നേതൃത്വത്തില്‍ ഇറ്റാലിയൻ വല വളഞ്ഞ് ആക്രമിച്ചു. പത്തു മിനുട്ടുകള്‍ക്കകം നാല് കോര്‍ണറുകള്‍ ബെല്‍ജിയം പട പൊരുതി നേടിയപ്പോള്‍ അട്ടിമറിയുടെ സൂചന പലരും മണത്തു. പരിചയസമ്പന്നനായ ഗോളി ബഫനെ ലൂക്കാക്കുവും നയീന്ഗോലനും ഫെല്ലിയാനിയും കൂടി പരീക്ഷിച്ചു കൊണ്ടിരുന്നു , എക്കാലവും പ്രതിരോധം കൊണ്ട് ലോക ഫുട്ബാളിനെ കൈപ്പിടിയിൽ ഒതുക്കിയിരുന്ന സ്ക്വാട്രാ അസൂരികളുടെ ശക്തി ദുർഗമായി ബോനൂചിയും ബെർസാഗ്ലിയും, ചെല്ലീനിയും നിലയുറപ്പിച്ചപ്പോൾ "പയ്യൻ മാരുടെ മുന്നേറ്റങ്ങളുടെ മുനയോടിഞ്ഞു .

ഇതിനിടയിൽ ബഫാൻ നീട്ടി അടിച്ചു കൊടുക്കുന്ന പന്തുകൾ ചെല്ലീനിയുടെ തന്ത്രപരമായ പാസുകളുമായി ബ്രസീൽ വംശജനായ ഏഡറും ചാന്ദ്രേവയും പെല്ലെയും ബെൽജിയം പ്രതിരോധ നിരകടന്നു തിബൊ ക്വാര്‍ട്വയെ പരീക്ഷിചുകൊണ്ടുമിരുന്നു. ഈ മത്സര പരമ്പരയിലെ വയസൻ പടയാണ് ഇറ്റലിയുടേത്. ശരാശരി പ്രായം മുപ്പത്തി രണ്ടര വയസു അവരെ നേരിടുന്ന ബെൽജിയം കാരാണ് ഏറ്റവും യുവ ടീം എന്നാൽ ഈ അന്തരം കളിക്കളത്തിൽ പ്രതിഫലിച്ചില്ല.അവസാന നിമിഷങ്ങളിൽ കരുത്തു കാട്ടിയത് പ്രായം കൂട്ടിയവരും , ബെൽജിയം ഏതു നിമിഷവും ലീഡു നേടുമെന്ന് ഉറപ്പിച്ച നിമിഷമാണ് ഗാലറിയെ ഞെട്ടിച്ച ഇറ്റാലിയൻ മുന്നേറ്റവും ജിക്കരെനിയുടെ വിസ്മയ ഗോളും. സെന്‍ട്രല്‍ സർക്കിളിൽ നിന്ന് ചില്ലീനി നീട്ടിക്കൊടുത്ത പന്തിനൊപ്പം പാഞ്ഞു കയറിയ ജിക്കരേനി ആദ്യം വേര്മാലനെയും പിന്നെ ഗോളി കോര്ട്ട്വായെ യും മറികടന്നു ഒന്നാം തരം ഒരു പ്ലെസിംഗ് ഷോട്ടോടെ പന്ത് വലയിൽ എത്തിച്ചപ്പോഴാനു ബെൽജിയംകാർ അപകടമറിഞ്ഞത്.

തുടർന്ന് സമ നിലക്കായി ഫെല്ലയീനിയും ലൂക്കാക്കൊവും നായകൻ ഹസ്സര്ടും കൂടി ഒരുക്കിയ മുന്നേറ്റങ്ങൾ അധികവും ലൂക്കാക്കൊവിന്റെ ലക്ഷ്യ ബോധമില്ലാത്ത ഷോട്ടുകളിലൂടെ പാഴായി. ഒപ്പം പരിചയ സമ്പന്നനായ ബഫന്റെ കൈ കളിൽ സുരക്ഷിതമായി അമരുകയും ചെയ്തു. മറു വശത്ത്‌ സാവധാന മെങ്കിലും പിഴക്കാത്ത പാസുകളുടെ ക്രുത്യതയുമായി , ഏ ഡ റും പെല്ലെയും ദര്മിയനും ബെൽജിയം വല ലക്ഷ്യമാകിയിരുന്നു. എന്നാൽ ബഫണ് ഒപ്പം നില്ക്കുന്ന പ്രകടനവുമായി തിബൊ ക്വര്ട്ട്വ അതൊക്കെ പിടിച്ചും തട്ടി തെറിപ്പിച്ചും അപകടങ്ങൾ ഒഴിവാക്കിക്കൊണ്ടിരുന്നു. ചുരുക്കത്തിൽ ഇന്ന് ശരിക്കും ഗോളികളുടെ ദിവസവമായി. നാടകീയ മായി നേടിയ ലീഡിനെ അനുസ്മരിപ്പിച്ചുകൊണ്ടായിരുന്നു ഇറ്റലിക്കാരുടെ വിജയ ഗോളും. എഴുപത്തി അഞ്ചാമത്തെ മിനിറ്റിൽ പകരക്കാരനായെത്തിയ ഇമ്മോബിലെ ബെൽജിയം പ്രതിരോധ നിരയിൽ നിന്ന് തട്ടിയെടുത്ത പന്തുമായി മുന്നേറി അത് ചന്ദെരവക്ക് കൊടുത്തത് പെട്ടെന്ന് ഗതിമാറ്റി പെല്ലേക്ക് മറിക്കേണ്ട താമസം അത് ബെൽജിയം നെറ്റിലെത്തിയിരുന്നു, ആകസ്മികമായ രണ്ടാം ഗോൾ..!

TAGS :

Next Story