Quantcast

ദക്ഷിണാഫ്രിക്കക്കായി കളിക്കുന്നത് പരിഗണിക്കുമെന്ന് കെവിന്‍ പീറ്റേഴ്സണ്‍

MediaOne Logo

admin

  • Published:

    17 April 2018 5:53 AM GMT

ദക്ഷിണാഫ്രിക്കക്കായി കളിക്കുന്നത് പരിഗണിക്കുമെന്ന് കെവിന്‍ പീറ്റേഴ്സണ്‍
X

ദക്ഷിണാഫ്രിക്കക്കായി കളിക്കുന്നത് പരിഗണിക്കുമെന്ന് കെവിന്‍ പീറ്റേഴ്സണ്‍

2018ല്‍ മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി കളിക്കാന്‍ പീറ്റേഴ്സണ്‍ ഔദ്യോഗികമായി യോഗ്യനാകുക. 37 വയസാകുമെങ്കിലും 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന...

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കണ്ണിലെ കുസൃതി കുട്ടിയായി മാറി ടീമിന് പടിക്ക് പുറത്താക്കപ്പെട്ട കെവിന്‍ പീറ്റേഴ്സണ്‍ തന്‍റെ ജന്മദേശമായ ദക്ഷിണാഫ്രിക്കക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാഡണിയുന്നത് പരിഗണിക്കുന്നു. ഐപിഎല്ലില്‍ പങ്കെടുക്കാനെത്തിയ വെടിക്കെട്ട് ബാറ്റ്സ്മാന്‍ തന്നെയാണ് മനസിലെ മോഹം പങ്കിട്ടത്. ക്രിക്കറ്റ് നിയമങ്ങള്‍ അനുസരിച്ച് 2018ല്‍ മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി കളിക്കാന്‍ പീറ്റേഴ്സണ്‍ ഔദ്യോഗികമായി യോഗ്യനാകുക. 37 വയസാകുമെങ്കിലും 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ കളംപിടിക്കാനാകുമെന്നത് പീറ്റേഴ്സണെ സംബന്ധിച്ചിടത്തോളം വലിയൊരു ആകര്‍ഷണമാണ്.

ദക്ഷിണാഫ്രിക്കക്കായി കളിക്കുക എന്നത് തന്‍റെ പരിഗണനയിലുള്ള കാര്യമാണെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു. 'അത് സംഭവിക്കുകയാണെങ്കില്‍ സംഭവിച്ചു എന്ന് പറയാം. ഇല്ലെങ്കില്‍ ഇല്ലെന്നും, അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുക എന്നത് കുറേക്കാലമായി ഞാന്‍ ചെയ്തുവരുന്ന ഒരു കാര്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റും ബാറ്റിങും എന്നെ വേട്ടയാടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അവ എനിക്ക് ഒരു നഷ്ടമായി തുടരുകയാണ്. ദക്ഷിണാഫ്രിക്കകായി കളിക്കാനുള്ള യോഗ്യത ഇനിയും ഒരു വര്‍ഷം അകലെയാണ്. നമുക്ക് കാത്തിരുന്ന് കാണേണ്ട ഒന്നാണ് അത്. എന്നിരുന്നാലം അതൊരു സാധ്യതയാണ്'

TAGS :

Next Story