ഒരു ക്രിക്കറ്ററെന്ന നിലയില്‍ കൊഹ്‍ലിയുടെ വളര്‍ച്ചയില്‍ അനുഷ്ക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഗവാസ്കര്‍
ഒരു ക്രിക്കറ്ററെന്ന നിലയില്‍ കൊഹ്‍ലിയുടെ വളര്‍ച്ചയില്‍ അനുഷ്ക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഗവാസ്കര്‍
വിരാട് കൊഹ്‍ലി കളത്തില്‍ പരാജയപ്പെടുമ്പോള്‍ അതിനെ അനുഷ്ക ശര്‍മയുമായി ബന്ധപ്പെടുത്തി ട്രോള്‍ ചെയ്യുന്നവര്‍ നിരാശയുടെ.....
വിരാട് കൊഹ്‍ലി കളത്തില്‍ പരാജയപ്പെടുമ്പോള്‍ അതിനെ അനുഷ്ക ശര്‍മയുമായി ബന്ധപ്പെടുത്തി ട്രോള്‍ ചെയ്യുന്നവര്‍ നിരാശയുടെ പടുകുഴിയില്‍പ്പെട്ടവരാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. അനുഷ്കക്കെതിരെ സോഷ്യല്‍ മീഡിയയിലുള്ള ട്രോളുകള്‍ക്കെതിരെ കൊഹ്‍ലി തന്നെ നിലപാടെടുത്തതിന് തൊട്ടുപിന്നാലെയാണ് ഗവാസ്കറും സമാന ചിന്താഗതി പങ്കുവച്ചിട്ടുള്ളത്. ഗാലറിയില്‍ അനുഷ്ക ഉള്ളതു കൊണ്ടാണ് കൊഹ്‍ലി വേഗം പുറത്തായതെന്ന മട്ടിലുള്ള വിലയിരുത്തലുകള്‍ ശുദ്ധ മണ്ടത്തരമാണ്. ആദ്യ പന്തില്‍ പുറത്തായ ശേഷം പവലിയനില്‍ തിരിച്ചെത്തിയ ഉടനെ ഗാലിയിലെത്തി അനുഷ്കക്കൊപ്പം ഇരിക്കാന്‍ കൊഹ്‍ലിക്ക് കഴിയില്ല. ഇന്ത്യന്‍ ബാറ്റിങിന്‍റെ നെടുംതൂണായി കൊഹ്‍ലി വളര്‍ന്നു വരുന്ന ഘട്ടത്തില്‍ അനുഷ്ക കാര്യമായ സ്വാധീനം അയാളില്‍ ചെലുത്തിയിട്ടുണ്ട്. തന്‍റെ കരിയറിലും ജീവിതത്തിലും പുതിയ ഉണര്‍വുണ്ടാക്കാന്‍ അനുഷ്കക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കൊഹ്‍ലി തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും ഗവാസ്കര്‍ ചൂണ്ടിക്കാട്ടി.
26 -33 വയസിനിടയിലാണ് ഒരു കളിക്കാരന്‍ പൂര്‍ണതയിലേക്കും ഫോമിന്‍റെ പാരമ്യത്തിലേക്കും എത്തുക. കൊഹ്‍ലിക്ക് ഇപ്പോള്‍ 27 വയസ് മാത്രമെ ആയിട്ടുള്ളൂ. അതിനാല്‍ തന്നെ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അയാളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കാം. വിക്കറ്റ് കീപ്പിങിലേക്കോ ബാറ്റിങ്ങിലേക്കോ ശ്രദ്ധ തിരിക്കുന്നതാവും ബൌളര്‍മാരെ സംബന്ധിച്ചിടത്തോളം രക്ഷ.
Adjust Story Font
16