ലോകേഷ് രാഹുലിന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമായേക്കും
ലോകേഷ് രാഹുലിന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമായേക്കും
രണ്ട് മുതല്‍ മൂന്ന് മാസം വരെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം
ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ലോകേഷ് രാഹുലിനെ നഷ്ടമായേക്കും. ഇടത് തോളിന് പരിക്കേറ്റ് വിശ്രമത്തിലാണിപ്പോള്‍ താരം. മത്സരത്തിന് മുമ്പായി കായികക്ഷമത വീണ്ടെടുക്കാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കി. സുഖം പ്രാപിക്കുന്നതുവരെ കാത്തിരിക്കാം. പക്ഷെ കളിക്കാനാകുമെന്ന് ഉറപ്പില്ല ഇതായിരുന്നു രാഹുലിന്റെ പ്രതികരണം.
രണ്ട് മുതല്‍ മൂന്ന് മാസം വരെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. പക്ഷെ, ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി കായികക്ഷമത വീണ്ടെടുക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. ആസ്ത്രേലിയക്കെതിരായ ടെസ്റ്റ് പരന്പരയിലാണ് രാഹുലിന് പരിക്കേല്‍ക്കുന്നത്. എന്നാല്‍ ഇത് വകവെയ്ക്കാതെ കളിച്ച രാഹുല്‍ പരന്പരയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചേതേശ്വര്‍ പൂജാരയും രാഹുലും മാത്രമാണ് ബാറ്റിങ്ങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ പരന്പരക്ക് ശേഷമെത്തിയ ഐപിഎല്ലില്‍ രാഹുല്‍ ഇറങ്ങിയില്ല. വിദഗ്ധ ചികിത്സക്കും ശസ്ത്രക്രിയക്കുമായി താരം ഇംഗ്ലണ്ടിലേക്ക് പറന്നു. വേഗം സുഖം പ്രാപിച്ച് ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാനായിരുന്നു നേരത്തെ പദ്ധതി. പരിക്കേറ്റ വിരാട് കോഹ്‍ലിയും ജഡേജയും തിരിച്ചെത്തിയെങ്കിലും രാഹുലിനും അശ്വിനും ഐ.പി.എല്‍ നഷ്ടമായി. രാഹുല്‍ അന്താരാഷ്ട്ര കരിയര്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമാകുന്നതേയുള്ളൂ. ഇതിനിടയില്‍ പലതവണ പരിക്ക് അദ്ദേഹത്തിന് വില്ലനായെത്തി
Adjust Story Font
16