ഐസ്‍ലന്‍ഡ് ഫുട്ബോള്‍ ടീമിന്റെ പരിശീലകന്‍, പണി ദന്ത ഡോക്ടര്‍
ഐസ്‍ലന്‍ഡ് ഫുട്ബോള്‍ ടീമിന്റെ പരിശീലകന്‍, പണി ദന്ത ഡോക്ടര്‍
ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ഐസ്‌ലന്‍ഡിന്റെ പരീശിലകരില്‍ രണ്ട് പേരില്‍ ഒരാളെ കുറിച്ചറിഞ്ഞാല്‍ ഉറപ്പായും ഇംഗ്ലീഷുകാര്‍ തലയില്‍ കൈവെച്ചു കാണും. ഹെയ്മര് ഹള്‍ഗ്രിംസണ്‍ രണ്ട് കാര്യത്തിനാണ് ഒരു ദിവസം മാറ്റിവെക്കുന്നത്.
ഈ യൂറോയിലെ അത്ഭുത ടീമാണ് ഐസ്‌ലന്‍ഡ്. ഇംഗ്ലണ്ടിനെയും ഹംഗറിയെയുമെല്ലാം മറികടന്ന് ക്വാര്‍ട്ടറിലെത്തി എന്നത് മാത്രമല്ല പല കാര്യങ്ങളിലും അത്ഭുതങ്ങളുണ്ട് ഈ ടീമില്‍. രണ്ട് പേര്‍ പരിശീലകരായിട്ടുള്ള അപൂര്‍വം ടീമുകളില്‍ ഒന്നാണ് ഐസ്‌ലന്‍ഡ്.
34 കോടി 54 ലക്ഷത്തിലധികം രൂപ വാര്‍ഷിക ശമ്പളവുമായാണ് റോയ് ഹോഡ്സന്റെ കയ്യിലേക്ക് ഇംഗ്ലണ്ട് ടീമിനെ ഏല്‍പ്പിച്ചത്. എന്നിട്ടെന്തുണ്ടായി? ക്വാര്‍ട്ടര്‍ പോലും കാണാതെ മടങ്ങി.
ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ഐസ്‌ലന്‍ഡിന്റെ പരീശിലകരില്‍ രണ്ട് പേരില്‍ ഒരാളെ കുറിച്ചറിഞ്ഞാല്‍ ഉറപ്പായും ഇംഗ്ലീഷുകാര്‍ തലയില്‍ കൈവെച്ചു കാണും. ഹെയ്മര് ഹള്‍ഗ്രിംസണ്‍ രണ്ട് കാര്യത്തിനാണ് ഒരു ദിവസം മാറ്റിവെക്കുന്നത്. പകുതി സമയം ദന്തരോഗ ഡോക്ടറായും ബാക്കി പകുതി സമയം പരിശീലകനായും അയാള്‍ മാറും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം മൂന്ന് വരെ ആശുപത്രിയില്‍ ചികിത്സിക്കാന്‍ പോകും. വൈകീട്ട് അഞ്ച് മുതല്‍ കളി പഠിപ്പിക്കാനിറങ്ങും.
കഴിഞ്ഞ ഒരു വര്‍ഷമായി ഈ ശീലം മാറ്റിയിട്ടുണ്ട് ഹെയ്മര്‍. ഒരോ ദിവസമോ, ആഴ്ചയോ ഇടവിട്ട് ഇരു സ്ഥലങ്ങളിലേക്കും പോകും. രണ്ടും വിടാന്‍ ഹെയ്മെര്‍ ഒരുക്കമല്ല.
പക്ഷേ ഈ തിരക്കൊന്നും മൈതാനത്ത് ഐസ്‍ലന്‍ഡിന്റെ അടവുകളെ ബാധിക്കുന്നില്ല. ആസ്ട്രേലിയക്കാരന്‍ ലാര്‍സ് ലാഗര്‍ബാക്കുമൊത്ത് യൂറോയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണയാള്‍. ടീമിന് പ്രചോദനാകുന്നത് ഹെര്‍മെയ്‍ന്റെ സാന്നിധ്യമാണ്. ഒരു ഡോക്ടറെ പോലെ അയാള്‍ കാര്യങ്ങള്‍ ശരിയാക്കുന്നു. മുതിര്‍ന്ന താരമായ ഗുജ്യോണ്‍സണേക്കാള്‍ 12 വയസ് മാത്രം കൂടുതലുള്ള ഹെര്‍മെയ്ന്‍ ടീമംഗളില്‍ ഒരാളാണ്. ടീമിനെ ഒത്തിണക്കത്തോടെ നിര്‍ത്താന്‍ അയാള്‍ക്ക് സാധിക്കുന്നു.
ദേശീയ ടീമില്‍ കളിച്ച് പോലും പരിചയമില്ലാതെയാണ് ഹെര്‍മെയ്ന്‍ പരിശീലകനായത്. ക്ലബുകളില്‍ കളിക്കുന്ന കാലത്തെ ടീമിനെ പരിശീലിപ്പിച്ച ചരിത്രമുള്ള ഹെര്‍മെയ്ന്‍ അത് കൊണ്ട് തന്നെ ഐസ്‌ലന്‍ഡുകാര്‍ക്ക് ഒരു അത്ഭുതമല്ല.
Adjust Story Font
16