ലോകകപ്പ് ഫുട്ബോളില്‍ മത്സരിക്കുന്ന വിവിധ ഗ്രൂപ്പുകളെ തെരഞ്ഞെടുത്തു
ലോകകപ്പ് ഫുട്ബോളില്‍ മത്സരിക്കുന്ന വിവിധ ഗ്രൂപ്പുകളെ തെരഞ്ഞെടുത്തു
മുന്‍ ചാമ്പ്യന്മാരായ സ്പെയിനും യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗലും ഒരു ഗ്രൂപ്പിലാണ്
വരുന്ന ലോകകപ്പ് ഫുട്ബോളില്‍ മത്സരിക്കുന്ന വിവിധ ഗ്രൂപ്പുകളെ തെരഞ്ഞെടുത്തു. മുന്‍ ചാമ്പ്യന്മാരായ സ്പെയിനും യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗലും ഒരു ഗ്രൂപ്പിലാണ്. ജര്‍മ്മനിയും ബ്രസീലും എളുപ്പമുള്ള ഗ്രൂപ്പില്‍ ഇടംപിടിച്ചപ്പോള്‍ അര്‍ജന്റീനക്ക് ശക്തരായ എതിരാളികളെയാണ് ലഭിച്ചത്.
റഷ്യന്‍ ലോകകപ്പില്‍ ആര് ആരോടൊക്കെ ഏറ്റുമുട്ടണമെന്ന കാര്യത്തില്‍ തീരുമാനമായി. ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യക്കൊപ്പം ഉറുഗ്വെയും പിന്നെ അറബ് ശക്തികളായ സൌദിയും ഈജിപ്തുമാണുള്ളത്. ഗ്രൂപ്പ് ബിയാണ് താരതമ്യേന കടുപ്പമേറിയ ഗ്രൂപ്പ്. മുന്‍ ചാമ്പ്യന്മാരായ സ്പെയിനൊപ്പം നിലവിലെ യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗലാണുള്ളത്. ഇറാനും മൊറോക്കോയുമാണ് മറ്റ് രണ്ട് പേര്‍. ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സിന് അത്ര വലിയ പ്രശ്നങ്ങളില്ല. ഓസ്ട്രേലിയയും പെറുവും ഡെന്മാര്‍ക്കുമാണ് എതിരാളികള്‍.
ഗ്രൂപ്പ് ഡിയില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. കഴിഞ്ഞ യൂറോ കപ്പില്‍ കറുത്ത കുതിരകളായ ഐസ്ലന്റും കരുത്തരായ ക്രൊയേഷ്യയും പിന്നെ ആഫ്രിക്കന് ശക്തികളായ നൈജീരിയയോടുമാണ് അര്‍ജന്റീനക്ക് ഏറ്റുമുട്ടേണ്ടത്. ഗ്രൂപ്പ് ഇയില്‍ ബ്രസിലീനൊപ്പമുള്ളത് സ്വിറ്റ്സര്‍ലാന്റ്, കൊസ്റ്റാറിക്ക, സെര്‍ബിയ ടീമുകളാണ് ഗ്രൂപ്പ് എഫില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്കൊപ്പം മെക്സിക്കോ സ്വീഡന് ദക്ഷിണകൊറിയ എന്നിവര്‍ അണിനിരക്കും
ഇംഗ്ലണ്ട് ബെല്‍ജിയം, തുണീഷ്യ, പനാമ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ് ജി ഗ്രൂപ്പ് എച്ചാണ് ദുര്‍ബലമായ ഗ്രൂപ്പ്. താരതമ്യേന ശക്തരായ കൊളമ്പിയക്കൊപ്പം പോളണ്ട്, സെനഗല്‍, ജപ്പാന്‍ തുടങ്ങിയവരാണ് ഗ്രൂപ്പ് എച്ചിലുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ റഷ്യ ജൂണ്‍ 14ന് സഊദി അറേബ്യയുമായി കളിക്കും. മോസ്കോയിലെ ക്രെംലിന്‍ കൊട്ടാരത്തില്‍ നടന്ന നറുക്കെടുപ്പില്‍ മുന്‍ ലോകകപ്പ് താരങ്ങളായ മറഡോണ, മിറോസ്ലാവ് ക്ലോസെ, കഫു, ഡീഗോ ഫോര്ലാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Adjust Story Font
16