Quantcast

യോഗേശ്വര്‍ ദത്തിന്റെ വെങ്കലം വെള്ളിയായി ഉയര്‍ത്തി

MediaOne Logo

Jaisy

  • Published:

    2 May 2018 5:24 PM GMT

യോഗേശ്വര്‍ ദത്തിന്റെ വെങ്കലം വെള്ളിയായി ഉയര്‍ത്തി
X

യോഗേശ്വര്‍ ദത്തിന്റെ വെങ്കലം വെള്ളിയായി ഉയര്‍ത്തി

അന്ന് വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുദുകോവ് ഉത്തേജക പരിശോധനയില്‍ നിരോധിത മരുന്ന് ഉപയോഗിച്ചു എന്ന് കണ്ടെത്തി

ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് ലണ്ടന്‍ ഒളിമ്പിക്‌സില്‍ നേടിയ വെങ്കല മെഡല്‍ വെള്ളി മെഡലായി ഉയര്‍ത്തി. ലണ്ടനില്‍ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യോഗേശ്വര്‍ വെള്ളി മെഡല്‍ ഉറപ്പിച്ചത്. ഇതു സംബന്ധി.ച്ച ഔദ്യോഗിക അറിയിപ്പ് തനിക്ക് ലഭിച്ചതായി യോഗേശ്വര്‍ ദത്ത് ട്വീറ്റ് ചെയ്തു.

റിയൊ ഒളിമ്പിക്‌സിന് മുന്നോടിയായി ലണ്ടന്‍ ഒളിമ്പിക്‌സില്‍ ശേഖരിച്ച താരങ്ങളുടെ സാമ്പിളുകള്‍ പുനഃപരിശോധിക്കാനും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഈ പരിശോധനയിലാണ് ലണ്ടന്‍ ഒളിമ്പിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെള്ളി നേടിയ ബെസിക് കുഡുഖോവ് നിരോധിത മരുന്ന് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്. ഇതോടെ ഈയിനത്തില്‍ വെങ്കലം നേടിയ യോഗേശ്വര്‍ ദത്തിനെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തുകയായിരുന്നു.

ഇക്കാര്യത്തില്‍ രാജ്യാന്തര ഗുസ്തി ഫെഡറേഷന്റെയും ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടേയും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നാലു തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനുമായ കുഡുഖോവ് 2013 ലുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. യോഗേശ്വറിന്റെ മെഡല്‍ വെള്ളിയായി ഉയര്‍ത്തിയതോടെ ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ മെഡല്‍ നേട്ടം മൂന്ന് വെള്ളിയായി മാറി ഗുസ്തിയില്‍ സുശീല്‍ കുമാറും ലണ്ടനില്‍ വെള്ളി നേടിയിരുന്നു.

റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ പ്രതീക്ഷയോടെ മത്സരിക്കാനിറങ്ങിയ യോഗേശ്വര്‍ ദത്ത് പക്ഷെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.

TAGS :

Next Story