പാക് നായകന്‍റെ അമ്മാവന്‍റെ പിന്തുണ കൊഹ്‍ലിക്കും സംഘത്തിനും
പാക് നായകന്‍റെ അമ്മാവന്‍റെ പിന്തുണ കൊഹ്‍ലിക്കും സംഘത്തിനും
ഫൈനലില്‍ ജയം ഇന്ത്യക്കായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന മെഹബൂബ് ഹസന്‍ തന്‍റെ മരുമകന്‍റെ ടീം ഇന്ത്യയെപ്പോലെ അത്ര ശക്തമല്ലെന്നും വിലയിരുത്തുന്നു.
ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കാനൊരുങ്ങുമ്പോള്‍ പാകിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്‍റെ അമ്മാവന്‍റെ പിന്തുണ കൊഹ്‍ലിക്കും സംഘത്തിനും. ഫൈനലില്‍ ജയം ഇന്ത്യക്കായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന മെഹബൂബ് ഹസന്‍ തന്‍റെ മരുമകന്‍റെ ടീം ഇന്ത്യയെപ്പോലെ അത്ര ശക്തമല്ലെന്നും വിലയിരുത്തുന്നു.
ഉത്തര്‍പ്രദേശിലെ ഇത്താവ നിവാസിയായ മെഹബൂബ് ഹസന്‍ ഇന്ത്യന്‍ ടീമിന്‍റെ കടുത്ത ആരാധകനാണ്. "അവന്‍റെ ടീമിന് നമ്മുടെ ടീമിനോടൊപ്പം നില്‍ക്കാനാകില്ല. എന്നും ഇന്ത്യന്‍ ടീമിനായി നിലകൊള്ളുന്ന വ്യക്തിയാണ് ഞാന്‍. മികച്ച താരങ്ങളുള്ള നമുക്ക് വ്യക്തമായ മേധാവിത്വമുണ്ട്. ടീം ഇന്ത്യ ട്രോഫി നേരിടുമെന്ന കാര്യത്തില്‍ ബെറ്റിന് പോലും ഞാന്‍ തയ്യാറാണ്" - മെഹബൂബ് ഹസന്‍ പറഞ്ഞു. ക്രിക്കറ്റിലും ജീവിതത്തിലും സര്‍ഫ്രാസ് മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹത്തോടെ പാകിസ്താനിലേക്ക് ചേക്കേറിയ സര്‍ഫ്രാസിന്‍റെ അമ്മ ഇന്നും സഹോദരനുമായി സ്കൈപ്പ് വഴി ബന്ധപ്പെടാറുണ്ട്. മൂന്നു തവണ മാത്രമാണ് മെഹബൂബ് ഹസന്‍ സര്‍ഫ്രാസിനെ നേരില്‍ കണ്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്താന്‍ ആസ്ത്രേലിയയെ നേരിട്ടപ്പോഴായിരുന്നു അമ്മാവനും മരുമകനും അവസാനമായി തമ്മില്‍ കണ്ടത്.
Adjust Story Font
16