Quantcast

ന്യൂസിലന്‍ഡിന് തോല്‍വിയോടെ തുടക്കം

MediaOne Logo

admin

  • Published:

    3 May 2018 5:40 AM

ന്യൂസിലന്‍ഡിന് തോല്‍വിയോടെ തുടക്കം
X

ന്യൂസിലന്‍ഡിന് തോല്‍വിയോടെ തുടക്കം

 ഓപ്പണര്‍മാരായ പൃഥ്‍വി ഷാ (66). കെഎല്‍ രാഹുല്‍ (68) എന്നിവര്‍ ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. തുടര്‍ന്നെത്തിയ കരുണ്‍ നായരും (78) കിവി വധം

ന്യുസിലന്‍ഡിന്‍റെ ഇന്ത്യന്‍ പരമ്പരക്ക് പരാജയത്തോടെ തുടക്കം. ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനെതിരായ സന്നാഹമത്സരത്തില്‍ 30 റണ്‍സിനാണ് കിവികള്‍ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ബോര്‍ഡ് പ്രഡിസന്‍റ്സ് ഇലവന്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍മാരായ പൃഥ്‍വി ഷാ (66). കെഎല്‍ രാഹുല്‍ (68) എന്നിവര്‍ ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. തുടര്‍ന്നെത്തിയ കരുണ്‍ നായരും (78) കിവി വധം തുടര്‍ന്നു.

ജയിക്കാന്‍ 296 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ന്യൂസിലന്‍ഡിനായി ടോം ലാത്തം അര്‍ധ ശതകം നേടി. 47 റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്യംസണും അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി വീശിയടിച്ച ഗ്രാന്‍ഡ്ഹോമും (22 പന്തില്‍ നിന്നും 33 റണ്‍സ്) പൊരുതിയെങ്കിലും 265ന് ഓള്‍ ഔട്ടായി.

TAGS :

Next Story