ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ
ഇന്ത്യയുള്‍പ്പെടുന്ന ബിഗ്രൂപ്പില്‍ പാക്കിസ്ഥാനെ കൂടാതെ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണുള്ളത്.
അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍. ഇന്ത്യയുള്‍പ്പെടുന്ന ബിഗ്രൂപ്പില്‍ പാക്കിസ്ഥാനെ കൂടാതെ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണുള്ളത്. എ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീടീമുകളാണുള്ളത്.
ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ നാലിന് എഡ്ജ്ബാസ്റ്റണില്‍ പാക്കിസ്ഥാനെതിരാണ്. കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനം ഏകദന മല്‍സരം കളിച്ചത്. അന്ന് ഇന്ത്യ 76 റണ്‍സിന് പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.
ജൂണ്‍ ഒന്നിന് ഓവലില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലാണ് ഉദ്ഘാടന മത്സരം. എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ഏഴാം പതിപ്പ് 18 ദിവസം നീണ്ടുനില്‍ക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സെമിഫൈനലില്‍ പ്രവേശിക്കും. ജൂണ്‍ 14നും 15നും കാര്‍ഡിഫിലും എഡ്ജ്ബാസ്റ്റണിലുമാണ് സെമിഫൈനല്‍ മല്‍സരങ്ങള്‍. ജൂണ്‍ 18ന് ഓവലിലാണ് ഫൈനല്‍.
ഗ്രൂപ്പ് എ: ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്
ഗ്രൂപ്പ് ബി: ഇന്ത്യ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ......
Adjust Story Font
16