Quantcast

പ്രതീക്ഷയോടെ എട്ടാം ദിനം ഇന്ത്യ

MediaOne Logo

Alwyn K Jose

  • Published:

    7 May 2018 12:28 AM GMT

പ്രതീക്ഷയോടെ എട്ടാം ദിനം ഇന്ത്യ
X

പ്രതീക്ഷയോടെ എട്ടാം ദിനം ഇന്ത്യ

എട്ടാം ദിനം ഒമ്പത് മത്സര ഇനങ്ങളില്‍ ഇന്ത്യക്ക് മത്സരം ഉണ്ട്. പതിമൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. അത്‍ലറ്റിക്സില്‍ രണ്ട് ഇനങ്ങളുണ്ട്.

എട്ടാം ദിനം ഒമ്പത് മത്സര ഇനങ്ങളില്‍ ഇന്ത്യക്ക് മത്സരം ഉണ്ട്. പതിമൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. അത്‍ലറ്റിക്സില്‍ രണ്ട് ഇനങ്ങളുണ്ട്. ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പിക്കാം.

അനിര്‍ബെന്‍ ലാഹിരിയും ശിവ ചൌരസ്യയും പങ്കെടുക്കുന്ന ഗോള്‍ഫ് മൂന്നാം റൌണ്ടാണ് ഇന്ത്യയുടെ ഇന്നത്തെ ആദ്യ മത്സരം. ഷൂട്ടിങില്‍ രണ്ടു താരങ്ങള്‍ മത്സരിക്കുന്നുണ്ട്. പുരുഷന്‍മരുടെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍ വൈകീട്ട് 5.30 ന് ഗുര്‍പ്രീത് സിങ് മത്സരിക്കും. പുരുഷന്‍മരുടെ സ്കീറ്റില്‍ മെയരാജ് അഹമ്മദ് ഖാന്‍ ആറു മണിക്ക് ഇറങ്ങും. വനിതാ ഹോക്കിയില്‍ 6.30ന് ഇന്ത്യ അര്‍ജന്റീനയെ നേരിടും. അത് ലറ്റിക്സില്‍ വനിതാ വിഭാഗം 3000 മീറ്റര്‍ സ്റ്റിപ്പിള്‍ ചേസില്‍ സുധാ സിങ്ങും ലളിതാ ബബറും ഇന്ന് ഹീറ്റ്സില്‍ മത്സരിക്കും. വൈകീട്ട് 6.35 നാണ് ഹീറ്റ്സ്. വനിതാ വിഭാഗം 400 മീറ്ററില്‍ നിര്‍മ്മല ഷെറോണിനും ഇന്ന് ഹീറ്റ്സില്‍ ഇറങ്ങും. ബാഡ്മിന്‍റണ്‍ പുരുഷ, വനിത ഡബിള്‍സ് ടീമുകള്‍ക്കും ഇന്ന് മത്സരങ്ങളുണ്ട്. തായ് ലന്‍റിനെതിരെ ജ്വാല ഗുട്ട - അശ്വനി പൊന്നപ്പ സഖ്യത്തിന്റെ മത്സരം 7. 15 നാണ്. നാളെ പുലര്‍ച്ചെയണ് പുരുഷ ഡബിള്‍സില്‍ ജപ്പാനെതിരായ മത്സരം. രാജ്യം കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം രാത്രി 11.30നാണ്. ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ സാനിയ - രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന്റെ സെമി ഫൈനല്‍.

TAGS :

Next Story