ഇന്ത്യ പാകിസ്താന് ചാമ്പ്യന്‍സ് ട്രോഫി 'സമ്മാനിക്കുക'യായിരുന്നുവെന്ന് സേവാഗിന്‍റെ മുന്‍ പരിശീലകന്‍
ഇന്ത്യ പാകിസ്താന് ചാമ്പ്യന്‍സ് ട്രോഫി 'സമ്മാനിക്കുക'യായിരുന്നുവെന്ന് സേവാഗിന്‍റെ മുന്‍ പരിശീലകന്‍
പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ശാസ്ത്രിയോട് സച്ചിന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ പരിശീകനായി ആര് എത്തുമെന്ന് വ്യക്തമായിരുന്നു. സച്ചിന്‍ ഒരു വന്‍തോക്കാണ്. അദ്ദേഹത്തെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല,
ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഇന്ത്യന്‍ ടീം കഴിവിന്‍റെ പരമാവധി പുറത്തെടുത്തില്ലെന്നും മത്സരം പാകിസ്താന് ഇന്ത്യ സമ്മാനിക്കുകയായിരുന്നുവെന്നും വീരേന്ദ്ര സേവാഗിന്‍റെ മുന്‍ പരിശീലകന്‍ എഎന്‍ ശര്‍മ. ടോസ് നേടിയ നായകന്‍ കൊഹ്‍ലി ബൌളിങ് തെരഞ്ഞെടുത്തതില്‍ പരിശീലകന്‍ കുംബ്ലൈ തന്നെ അത്ഭുതം രേഖപ്പെടുത്തിയിരുന്നതാണ്. ഇന്ത്യന്‍ പരിശീകനായി രവി ശാസ്ത്രിയെ തെരഞ്ഞെടുത്ത രീതിയെയും ശര്‍മ വിമര്‍ശിച്ചു. ശാസ്ത്രിക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചരട് വലിച്ചിരുന്നു. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ശാസ്ത്രിയോട് സച്ചിന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ പരിശീകനായി ആര് എത്തുമെന്ന് വ്യക്തമായിരുന്നു. സച്ചിന്‍ ഒരു വന്‍തോക്കാണ്. അദ്ദേഹത്തെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല, ശാസ്ത്രിയുടെ കാര്യത്തില്‍ ഗാംഗുലിക്കും ലക്ഷ്മണിനും വിയോജിപ്പുണ്ടായിരുന്നെങ്കിലും അവര്‍ തീര്‍ത്തും നിസഹായരായിരുന്നു. ശാസ്ത്രിക്ക് സച്ചിന്‍ ഉറപ്പ് നല്‍കിയിരുന്നെങ്കില്‍ പിന്നെ മറ്റുള്ളവരെ അഭിമുഖത്തിന് ക്ഷണിക്കേണ്ടിയിരുന്നില്ല
ശാസ്ത്രി തന്നെയാകും കൊഹ്‍ലിയുടെയും ഇഷ്ടക്കാരന്‍ എന്ന് ഉറപ്പാണ്. സേവാഗ് ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ ടീമിനായി പ്രവര്‍ത്തിക്കുമായിരുന്നു. ഓരോ തവണയും തളിക്കാകെ സ്വന്തം ഇഷ്ടപ്രകാരം ചലിക്കാന്‍ അനുവദിക്കില്ല. കളിക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെങ്കിലും സേവാദ് ഒരിക്കലും ഒരു ഡമ്മിയാകുമായിരുന്നില്ല.
Adjust Story Font
16