ഒളിമ്പിക്സ് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പങ്കെടുത്തേക്കില്ല
ഒളിമ്പിക്സ് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പങ്കെടുത്തേക്കില്ല
മാര്‍ച്ച് പാസ്റ്റിന് ജഴ്സി ലഭിക്കാത്തതാണ് കാരണം.
ഒളിമ്പിക്സ് മാര്‍ച്ച്പാസ്റ്റില്‍ നിന്ന് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വിട്ട് നിന്നേക്കും. മാര്‍ച്ച് പാസ്റ്റിന് ജഴ്സി ലഭിക്കാത്തതാണ് കാരണം. നേരത്തെയും ഹോക്കി ടീമിന് ഒളിമ്പിക് വില്ലേജില്‍ അസൌകര്യങ്ങള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ജഴ്സി നല്‍കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. എത്രയും പെട്ടെന്ന് കിറ്റ് എത്തിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
റിയോ ഒളിമ്പിക്സിലെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ താരങ്ങള്‍ക്ക് ജഴ്സി നല്‍കിയിരുന്നു. എന്നാല്‍ ഇവയില്‍ മിക്കതും ശരിയായ അളവിലല്ലാത്തതാണ് മാര്‍ച്ച് പാസ്റ്റില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള തീരുമാനമെടുക്കാന്‍ കാരണം. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഹെഡ് കോച്ച് റോലന്റ് ഓള്‍ട്ട്മാന്‍സ് ഇത് സംബന്ധിച്ച് പരാതി അയച്ചു. ഇന്ത്യന്‍ ടീം നായകന്‍ പിആര്‍ ശ്രീജേഷും ഇത് സംബന്ധിച്ച് അതൃപ്തി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജഴ്സി നല്‍കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. എത്രയും പെട്ടെന്ന് കിറ്റ് എത്തിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഹോക്കി ഇന്ത്യ ഇതുവരെ തയാറായിട്ടില്ല. റിയോയിലെ മാറക്കാന സ്റ്റേഡിയത്തില്‍ പുലര്‍ച്ചെ 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍.
Adjust Story Font
16