Quantcast

ട്രാക്കില്‍ കൊടുങ്കാറ്റാകാന്‍ ബോള്‍ട്ട് ഇന്ന് വീണ്ടും ട്രാക്കില്‍

MediaOne Logo

Alwyn K Jose

  • Published:

    9 May 2018 7:30 AM GMT

ട്രാക്കില്‍ കൊടുങ്കാറ്റാകാന്‍ ബോള്‍ട്ട് ഇന്ന് വീണ്ടും ട്രാക്കില്‍
X

ട്രാക്കില്‍ കൊടുങ്കാറ്റാകാന്‍ ബോള്‍ട്ട് ഇന്ന് വീണ്ടും ട്രാക്കില്‍

പുരുഷന്മാരുടെ 200 മീറ്റര്‍ ഹീറ്റ്സില്‍ ഉസൈന്‍ ബോള്‍ട്ട് ഇന്നിറങ്ങും. ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തി അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിനും ആന്ദ്രേ ഡി ഗ്രാസെയും മത്സര രംഗത്തുണ്ട്.

പുരുഷന്മാരുടെ 200 മീറ്റര്‍ ഹീറ്റ്സില്‍ ഉസൈന്‍ ബോള്‍ട്ട് ഇന്നിറങ്ങും. ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തി അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിനും ആന്ദ്രേ ഡി ഗ്രാസെയും മത്സര രംഗത്തുണ്ട്. ഇന്ത്യന്‍ സമയം 8.20 നാണ് ഹീറ്റ്സ് ആരംഭിക്കുക. വെള്ളിയാഴ്ചയാണ് ഫൈനല്‍.

ട്രിപ്പിള്‍ സ്വര്‍ണമാണ് റിയോയില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ ഉന്നം. 100 മീറ്ററില്‍ നിന്ന് അതിന് തുടക്കമിട്ട് കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് 200 മീറ്ററും 4 X100 മീറ്റര്‍ റിലേയുമാണ്. 200 മീറ്റര്‍ ഹീറ്റ്സിന്റെ ലൈനപ്പ് ഇത് വരെ തയ്യാറായിട്ടില്ല. ഹീറ്റ്സില്‍ ബോള്‍ട്ടിന് വലിയ വെല്ലുവിളി പ്രതീക്ഷിക്കുന്നില്ല. അമേരിക്കക്കാരന്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് പതിവ് പോലെ വെല്ലുവിളി ഉയര്‍ത്താന്‍ പ്രാപ്തന്‍. സീസണില്‍ 19.75 സെക്കന്റ് കൊണ്ടാണ് ഗാറ്റ്‌ലിന്‍ 200 മീറ്റര്‍ പിന്നിട്ടത്. സീസണിലെ മികച്ച രണ്ടാമത്തെ സമയമാണിത്. സീസണിലെ മികച്ച സമയം അമേരിക്കയുടെ തന്നെ ലാഷ്വാന്‍ മെറിറ്റിന്റേതാണ്. 400 മീറ്റര്‍ സ്പെഷ്യലിസ്റ്റായിരുന്ന മെറിറ്റ് ഇരുനൂറിലേക്ക് ചുവട് മാറിയിട്ട് അധികം കാലമായിട്ടില്ല. 19.74 സെക്കന്റാണ് മെറിറ്റിന്റെ സീസണിലെ മികച്ച സമയം. സീസണില്‍ ഏഴാം സ്ഥാനത്താണ് ബോള്‍ട്ട്. 100 മീറ്ററില്‍ മെഡല്‍ നഷ്ടം നികത്താന്‍ യൊഹാന്‍ ബ്ലേക്കും ട്രാക്കിലുണ്ടാകും. കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ട്രാക്കില്‍ ബോള്‍ട്ട് തനി ബോള്‍ട്ടാകും എന്ന് ആരാധകര്‍ കണക്ക് കൂട്ടുന്നു. 19.19 സെക്കന്‍ഡ് എന്ന തന്റെ പേരില്‍ തന്നെയുള്ള റെക്കോര്‍ഡ് മറികടക്കും എന്നാണ് ബോള്‍ട്ട് പറഞ്ഞിരിക്കുന്നത്. കാത്തിരിപ്പിനി അതിനാണ്.

TAGS :

Next Story