തന്നെ ഒഴിവാക്കിയതെന്തിനാണെന്നറിയില്ലെന്ന് ഹര്‍ഷ ഭോഗ്‍ലെ
തന്നെ ഒഴിവാക്കിയതെന്തിനാണെന്നറിയില്ലെന്ന് ഹര്‍ഷ ഭോഗ്‍ലെ
ആരാധകര്‍ എന്നെ ഇഷ്ടപ്പെടുന്നില്ലെന്ന് ചിന്തിക്കുക മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള സാധ്യതയെന്ന് ഭോഗ്‌ലെ പറഞ്ഞു. കളിക്കാരുടെ പരാതിയെ തുടര്‍ന്നാണ് തന്നെ പാനലില്‍നിന്ന് ഒഴിവാക്കിയതെന്ന് കരുതുന്നില്ലെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഭോഗ്‌ലെ പറഞ്ഞു.
കളിക്കാരുടെ പരാതിയെ തുടര്‍ന്നാണ് ഐപിഎല്‍ കമന്ററി പാനലില്‍നിന്ന് തന്നെ ഒഴിവാക്കിയതെന്നു കരുതുന്നില്ലെന്ന് മുതിര്‍ന്ന ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. എന്തുകൊണ്ടാണ് പാനലില്‍നിന്ന് ഒഴിവാക്കിയതെന്നു വ്യക്തമല്ല. ആരാധകര്‍ എന്നെ ഇഷ്ടപ്പെടുന്നില്ലെന്ന് ചിന്തിക്കുക മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള സാധ്യതയെന്ന് ഭോഗ്‌ലെ പറഞ്ഞു. കളിക്കാരുടെ പരാതിയെ തുടര്‍ന്നാണ് തന്നെ പാനലില്‍നിന്ന് ഒഴിവാക്കിയതെന്ന് കരുതുന്നില്ലെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഭോഗ്‌ലെ പറഞ്ഞു. ഐപിഎല്‍ തുടങ്ങുന്നതിന്റെ അവസാന നിമിഷമാണ് മുതിര്‍ന്ന ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെയെ ഐപിഎല്‍ കമന്റേറ്റര്‍ സ്ഥാനത്തുനിന്ന് നീക്കിയത്.
I must confess I am a little uncomfortable with all the attention I have been getting recently. I am just a cricket...
Posted by Harsha Bhogle on Monday, April 11, 2016
2008ല്‍ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചതു മുതല്‍ കമന്റേറ്ററായി തുടരുന്നയാളാണ് 54കാരനായ ഹര്‍ഷ ഭോഗ്‌ലെ.
ഐപിഎൽ ആരംഭിക്കുന്നതിന് 48 മണിക്കൂർ മുൻപ് വരെ ഭോഗ്‌ലെ കമന്റേറ്റർമാരുടെ പട്ടികയിലുണ്ടായിരുന്നുവെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ബിസിസിഐയുമായി ബന്ധം പുലർത്തുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഭോഗ്‌ലെയുടെ വിമാന ടിക്കറ്റ് വരെ തയാറാക്കിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രിക്കറ്റില്‍ ഹര്‍ഷ ഭോഗ്ലെയും പാണ്ഡിത്യം ആരെയും അമ്പരപ്പിക്കുന്നതാണ്. കൃത്യമായ കണക്കുകളോടെ കളി വിശകലനം ചെയ്യുന്ന ഭോഗ്ലെയുടെ ശൈലിക്ക് ഒരുപാട് ആരാധകരുണ്ട്. ഐ പി എല്‍ ഒമ്പതാം സീസണിലേക്കുള്ള ഡ്രാഫ്റ്റ് ലേലം അവതരിപ്പിച്ചത് ഭോഗ്ലെയായിരുന്നു. ഐ പി എല്ലിന്റെ ഒരുപാട് പ്രൊമോഷണല്‍ വീഡിയോകളിലും ഭോഗ്ലെ പ്രത്യക്ഷപ്പെട്ടിരുന്നു. വീണ്ടും ഐ പി എല്ലിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച് ഭോഗ്ലെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
അടുത്തിടെ സമാപിച്ച ട്വന്റി20 ലോകകപ്പിലെ ചില മുതിർന്ന ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ ഭോഗ്‌ലെ വിമർശിച്ചതാണ് അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. കമന്ററിയില്‍ നിലവാരം പുലര്‍ത്തുന്നില്ലെന്ന മുതിര്‍ന്ന താരങ്ങളുടെ പരാതികളെ തുടര്‍ന്നാണ് ബിസിസിഐയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭോഗ്‌ലെയുടെ വിമർശനങ്ങളോട് ടീമിലെ മുതിർന്ന താരങ്ങൾക്ക് അനിഷ്ടം ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. ഇവർ ഭോഗ്‌ലെയ്ക്കെതിരെ ബി.സി.സി.ഐയ്ക്ക് പരാതി നൽകിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. എപ്പോഴും വിദേശതാരങ്ങളെക്കുറിച്ച് വാചാലരാകുന്നതിന് പകരം ഇന്ത്യൻ താരങ്ങളെക്കുറിച്ചും കൂടുതൽ സംസാരിക്കാൻ ഇന്ത്യൻ കമന്റേറ്റർമാർ ശ്രദ്ധിക്കണമെന്ന് അടുത്തിടെ അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തിരുന്നു. കൂടുതലൊന്നും പറയാനില്ലെന്ന കുറിപ്പോടെ ഇന്ത്യൻ ടീം നായകൻ മഹേന്ദ്ര സിങ് ധോണി ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.
Adjust Story Font
16