പരാജയം ലോകാവസാനമല്ല, ധോണിക്കും ടീമിനും സാക്ഷിയുടെ സ്നേഹസന്ദേശം
പരാജയം ലോകാവസാനമല്ല, ധോണിക്കും ടീമിനും സാക്ഷിയുടെ സ്നേഹസന്ദേശം
ഫേസ്ബുക്കിലൂടെയാണ് സാക്ഷി ധോണിക്കും ഇന്ത്യന്‍ ടീമിനും ഹൃദയസ്പര്‍ശിയായ സന്ദേശമയച്ചത്
തുടക്കം പരാജയമായിരുന്നെങ്കിലും ട്വന്റി-20യിലെ പിന്നീടുള്ള ഇന്ത്യയുടെ പടയോട്ടം മോഹിപ്പിക്കുന്നതായിരുന്നു. കപ്പ് ധോണിയുടെ പയ്യന്മാര് കൈപ്പിടിയിലൊതുക്കുമെന്ന് സ്വപ്നം കണ്ടു. ഇന്ത്യന്‍ ആരാധകരെ മുഴുവന്‍ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു സെമിഫൈനലില്‍ ഇന്ത്യ വിന്‍ഡീസിനോട് തകര്‍ന്നടിഞ്ഞത്. പതിവ് പോലെ ക്യാപ്റ്റന്‍ ധോണിക്കെതിരെയായിരുന്നു പിന്നീടുള്ള ആരോപണങ്ങള്‍. പരാജയപ്പെട്ടെങ്കിലും ടീമിന് പിന്തുണ അറിയിച്ചവരും കുറവല്ല. അതിലൊരാളായിരുന്നു ധോണിയുടെ പ്രിയ പത്നി സാക്ഷി. ഫേസ്ബുക്കിലൂടെയാണ് സാക്ഷി ധോണിക്കും ഇന്ത്യന്‍ ടീമിനും ഹൃദയസ്പര്‍ശിയായ സന്ദേശമയച്ചത്.
''മഹി ഞാന്‍ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. ടീം ഇന്ത്യ, നിങ്ങള്‍ പരാജയപ്പെട്ടാലും ജയിച്ചാലും ഞങ്ങളെ നിങ്ങളെ സ്നേഹിക്കുന്നു. കഴിഞ്ഞ മാസം നിങ്ങള്‍ ഞങ്ങള്‍ക്ക് സന്തോഷകരമായ കുറെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു. ഞങ്ങളെ ചിരിപ്പിച്ചു. പരാജയം ഒരിക്കലും ലോകത്തിന്റെ അവസാനമല്ല, പ്രിയ ക്യാപ്റ്റന്‍...ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു...''സാക്ഷി ഫേസ്ബുക്കില്‍ കുറിച്ചു.
Always with you Mahi...Bleed Blue forever...We love you Team India whether you win or lose...you gave us many memories...
Posted by Sakshi Singh Dhoni on Thursday, March 31, 2016
Adjust Story Font
16