ഇന്ത്യക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ 30 ശതമാനം മാത്രമെന്ന് സേവാഗ്
ഇന്ത്യക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ 30 ശതമാനം മാത്രമെന്ന് സേവാഗ്
ഇന്ത്യ ജയിക്കണമെങ്കില്‍ വിരാടും രോഹിതും സാരമായ സംഭാവന നല്‍കേണ്ടതുണ്ട്. ഓഫ് സ്റ്റമ്പിന് പുറമെ പോകുന്ന പന്തുകള്‍ വിട്ടുകളയാന്‍ പരിശീലിക്കുന്നതാകും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക്
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തിരിച്ചുവരാനുള്ള സാധ്യതകള്‍ കേവലം 30 ശതമാനം മാത്രമാണെന്ന് മുന്‍ ഓപ്പണര്‍ സേവാഗ്. ഒന്നാം ടെസ്റ്റില്‍ 72 റണ്‍സിന് പരാജയപ്പെട്ടതോടെ ഇനി കാര്യങ്ങള്‍ കൂടുതല്‍ ദുഷ്കരമാകാനാണ് സാധ്യത. രണ്ടാം ടെസ്റ്റ് നടക്കുന്ന സെന്‍റൂറിയനിലെ പിച്ചിന്‍റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ അശ്വിനെ ഉള്‍പ്പെടുത്തുന്നതില്‍ പ്രസക്തിയുണ്ടോയെന്ന് ടീം മാനേജ്മെന്‍റ് ആലോചിക്കണമെന്നും സേവാഗ് ഇന്ത്യ ടിവിയോട് പറഞ്ഞു.
ആറ് ബാറ്റ്സ്മാന്‍മാരും നാല് ബൌളര്‍മാരും എന്നതാകും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനുയോജ്യം. ആറാമത്തെ ബാറ്റ്സ്മാനായി രഹാനയെ ഉള്‍പ്പെടുത്തണം. ഇന്ത്യ ജയിക്കണമെങ്കില്‍ വിരാടും രോഹിതും സാരമായ സംഭാവന നല്‍കേണ്ടതുണ്ട്. ഓഫ് സ്റ്റമ്പിന് പുറമെ പോകുന്ന പന്തുകള്‍ വിട്ടുകളയാന്‍ പരിശീലിക്കുന്നതാകും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഗുണപ്രദം. സമചിത്തത വെടിയാതെ ഒരോവറില്‍ ചുരുങ്ങിയത് മൂന്ന് റണ്‍ എന്ന ലക്ഷ്യത്തില്‍ മുന്നേറുകയാകും നല്ലതെന്നും വീരു അഭിപ്രായപ്പെട്ടു.
Adjust Story Font
16