ശ്രീരാമന്റെ ഏക സഹോദരിയുടെ പേരെന്ത് ? വിചിത്ര ചോദ്യങ്ങളുമായി ക്രിക്കറ്റ് അസോസിയേഷന്‍ അംഗത്വ പരീക്ഷ
ശ്രീരാമന്റെ ഏക സഹോദരിയുടെ പേരെന്ത് ? വിചിത്ര ചോദ്യങ്ങളുമായി ക്രിക്കറ്റ് അസോസിയേഷന്‍ അംഗത്വ പരീക്ഷ
ഈ ചോദ്യങ്ങള്‍ പിഎസ്‍സി പരീക്ഷ എഴുതാന്‍ തയാറെടുക്കുന്നവരുടെ ബുക്കിലുള്ളതല്ല. ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍(ജെഎസ്‌സിഎ) നടത്തിയ അംഗത്വ പരീക്ഷയിലെ ചോദ്യങ്ങളാണിത്.
ശ്രീരാമന്റെ ഏക സഹോദരിയുടെ പേരെന്ത് ? ആരാണ് മുംതാസ് ബേഗം ജെഹാന്‍ ദെഹ്‍ലവി എന്ന ഇന്ത്യന്‍ നടി ? ഗ്രീക്ക് ദേവത അഥീനയുടെയും റോമന്‍ ദേവത മിനര്‍വയുടെയും പ്രതിരൂപമായ ഇന്ത്യന്‍ ദേവിയാര് ? ഈ ചോദ്യങ്ങള്‍ പിഎസ്‍സി പരീക്ഷ എഴുതാന്‍ തയാറെടുക്കുന്നവരുടെ ബുക്കിലുള്ളതല്ല. ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍(ജെഎസ്‌സിഎ) നടത്തിയ അംഗത്വ പരീക്ഷയിലെ ചോദ്യങ്ങളാണിത്. ഈ ചോദ്യങ്ങള്‍ക്കൊക്കെ ക്രിക്കറ്റുമായി ബന്ധമൊന്നുമില്ലെങ്കിലും ഇതിനൊക്കെ ഉത്തരമറിയാതെ അംഗത്വം നേടുക അസാധ്യം.
അസോസിയേഷന്റെ എഴുത്തുപരീക്ഷ എഴുതിയ 941 പേര്‍ക്കും കടമ്പ കടക്കാനായില്ല. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 40 ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടിയിരുന്നത്. പരീക്ഷ എഴുതിയവരില്‍ 300 പേര്‍ 'പൂജ്യരായി' മടങ്ങി. ഏകദേശം 200 ഓളം പേര്‍ക്ക് മൂന്ന് ചോദ്യത്തിനെങ്കിലും ശരിയായ ഉത്തരം എഴുതാനായി. പരീക്ഷയിലെ ഒന്നാം റാങ്കുകാരന് കിട്ടിയ മാര്‍ക്കാണേല്‍ 17. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാകില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇനി ആര്‍ക്ക് അംഗത്വം നല്‍കണമെന്ന് അസോസിയേഷന്‍ തീരുമാനിക്കും. ക്രിക്കറ്റ് അസോസിയേഷനില്‍ സാധാരണക്കാര്‍ക്ക് അംഗത്വം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ എഴുത്തുപരീക്ഷ. ക്രിക്കറ്റുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് അസോസിയേഷന്‍ നല്‍കുന്ന വിശദീകരണം, ക്രിക്കറ്റുമായി ബന്ധമില്ലാത്തവരെ ആകര്‍ഷിക്കാനായിരുന്നത്രേ ഈ രീതി. ഏതായാലും പരീക്ഷ അത്ര വലിയ പ്രയാസമേറിയതാണെന്ന് തോന്നുന്നില്ലെന്നാണ് ബോര്‍ഡ് സെക്രട്ടറി രാജേഷ് വര്‍മയുടെ വാദം.
Adjust Story Font
16