ആസ്ട്രിയയെ ഗോളില്‍ കുളിപ്പിച്ച് ഹംഗറി
ആസ്ട്രിയയെ ഗോളില്‍ കുളിപ്പിച്ച് ഹംഗറി
യൂറോയില്‍ അയല്‍ക്കാരുടെ പോരാട്ടത്തില്‍ ഹംഗറിക്ക് ജയം. ആസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഹംഗറി പരാജയപ്പെടുത്തിയത്.
യൂറോയില്‍ അയല്‍ക്കാരുടെ പോരാട്ടത്തില്‍ ഹംഗറിക്ക് ജയം. ആസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഹംഗറി പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി മുപ്പത് സെക്കന്റ് , ഡേവിഡ് അലബയുടെ ഇടംകാലനടി. ടൂര്‍ണമെന്‍റിലെ ഏറ്റവും വേഗതയേറിയ ഗോളിനുള്ള സാധ്യത ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങുന്നു.
തൊട്ട് പിന്നാലെ വീണ്ടും ആസ്ട്രിയന്‍ ആക്രമണം. നാല്‍പ്പത് വയസുള്ള ഗോളിയുടെ നെടുനീളന്‍ സേവ്. ആദ്യ പകുതിയില്‍ പന്ത് പൂര്‍ണമായും ആസ്ട്രിയയുടെ കയ്യില്‍. കളിക്ക് വിപരീതമായി രണ്ടാം പകുതിയില്‍ ഹംഗറിയുടെ ഗോള്‍. ഗോള്‍ സ്കോറര്‍ ആദം സലായ്. തിരിച്ചടിക്കാനുള്ള ശ്രമത്തിനിടയില്‍ ഡ്രാഗോവിച്ചിന് ചുവപ്പ് കാര്‍ഡ്. പന്ത് പിന്നെ ഹംഗറിയുടെ കാലില്‍. ഹംഗറിയുടെ നിരന്തര മുന്നേറ്റം. പകരക്കാരന്‍ സ്റ്റീബറുടെ അതിമനോഹര ഫിനിഷിങില്‍ ആസ്ട്രിയന്‍ പതനം പൂര്‍ണം. നാല്‍പ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് ഹംഗറി യൂറോ കപ്പില്‍ കളിക്കാനിറങ്ങുന്നത്.
ആസ്ട്രിയക്കാരുടെ ഗോള്‍ മഴയായിരുന്നു ഹംഗറിക്കു എതിരെയുള്ള ഇന്നത്തെ അവരുടെ മത്സരത്തെക്കുറിച്ചുള്ള പ്രവചനം. എന്നാല്‍ ഗോളടിക്കാന്‍ അറിയാത്തവര്‍ ആണ് തങ്ങളെന്ന് കിട്ടിയ അവസരങ്ങള്‍ ഒക്കെ തുലച്ച ആസ്ട്രിയ, കരുതലോടെ കളിച്ച അയല്‍ക്കാരുടെ തന്ത്രത്തില്‍ പെട്ട് രണ്ടു ഗോളുകള്‍ക്ക് തോല്‍വി ഇരന്നു വാങ്ങുകയും ചെയ്തു. ഒരു ഗോള്‍ അടിക്കുവാന്‍ കഴിഞ്ഞതോടെ ഫെരന്‍സ് പുഷ്‌കകാസിന്റെ പിന്‍ഗാമികള്‍ കളം നിറഞ്ഞു കളിക്കുകയും ചെയ്തു. അതിനിടയില്‍ കടുത്ത ഫൌള്‍ കളിച്ചതിനു അലക്‌സാണ്ടര്‍ ഡ്രാഗോവിച്ചു ചുവപ്പു കണ്ടു പുറത്തു പോവുകയും ചെയ്തു. 61 ാം മിനിറ്റില്‍ സലായിയും 88ാം മിനിറ്റില്‍ പകരക്കാരനായിട്ടെത്തിയ സ്ലൊട്ടാന്‍ സ്റ്റീബറും ഹംഗറിയുടെ വിജയ ഗോളുകള്‍ നേടി.
Adjust Story Font
16