മൌറീഞ്ഞോയുടെ ചാണക്യതന്ത്രങ്ങള്‍ ചുവന്ന ചെകുത്താന്മാരെ രക്ഷിക്കുമോ ?
മൌറീഞ്ഞോയുടെ ചാണക്യതന്ത്രങ്ങള്‍ ചുവന്ന ചെകുത്താന്മാരെ രക്ഷിക്കുമോ ?
ആധുനിക ഫുട്ബോളിലെ ഏറ്റവും തന്ത്രശാലിയായ പരിശീലകനെന്നാണ് ഹോസെ മൌറീഞ്ഞോയെ ഫുട്ബോള്‍ ലോകം വിശേഷിപ്പിക്കുന്നത്
ഈ സീസണിലെ ചെല്‍സിയുടെ പ്രീമിയര്‍ ലീഗിലെ തകര്‍ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒടുവില്‍ മാനേജര്‍ സ്ഥാനത്തു നിന്നും മൌറീഞ്ഞോയുടെ പുറത്താകലില്‍ കാര്യങ്ങള്‍ അവസാനിക്കുകയും ചെയ്തു. എന്നിട്ടും മാസങ്ങള്‍ക്കിപ്പുറം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പോലെ പാരമ്പര്യമുള്ള ഒരു ക്ലബ് മൌറീഞ്ഞോയെ ടീം മാനേജറാക്കണമെങ്കില് അത് അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമാണ്. . മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും അത്ര തന്നെ ലീഗ്കപ്പും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിച്ച മൌറീഞ്ഞോ എഫ്എ കപ്പും കമ്മ്യൂണിറ്റി ഷീല്‍ഡും ചെല്‍സിക്ക് നേടിക്കൊടുത്തു.
യൂറോപ്പിലെ വമ്പന്മാരൊന്നുമല്ലാതിരുന്ന പോര്‍ച്ചുഗല്‍ ക്ലബ് എഫ്.സി. പോര്‍ട്ടോയെ യുവേഫ കപ്പിലും തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗിലും ജേതാക്കളാക്കിയാണ് മൌറീഞ്ഞോയെ വരവറിയിക്കുന്നത് . തുടര്‍ന്ന് ചെല്‍സിയിലേക്ക്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ആഴ്സണലിന്റെയും ആധിപത്യമവസാനിപ്പിച്ച് ചെല്‍സിയെ തുടരെ രണ്ട് തവണ ചാമ്പ്യന്മാരാക്കി.
ഇന്റര്‍മിലാനിലാണ് മൌറീഞ്ഞോയെ പിന്നീട് കണ്ടത്. ആദ്യ സീസണില്‍ ഇറ്റാലിയന്‍ കിരീടം നിലനിര്‍ത്താനായെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന ദൗത്യം നിറവേറ്റാന്‍ മൌറീഞ്ഞോയ്ക്കായില്ല. തിരിച്ചടികളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന മൌറീഞ്ഞോയിലെ പരിശീലകന് തൊട്ടടുത്ത സീസണില്‍ ഈ കുറവും പരിഹരിച്ചു. ഇന്റര്‍ യൂറോപ്പിന്റെ ചക്രവര്‍ത്തിമാരായി അവരോധിക്കപ്പെട്ടപ്പോള്‍ ഒരിക്കല്‍ക്കൂടി മൗറീഞ്ഞോയെന്ന തന്ത്രശാലിയായ പരിശീലകനെ ഫുട്ബോള്‍ ലോകം തിരിച്ചറിഞ്ഞു. ചരിത്രത്തില്‍ ആദ്യമായി ഒരു ഇറ്റാലിയന്‍ ക്ലബ് സീസണില്‍ ട്രിപ്പിള്‍ കിരീടം നേടിയതിന്റെ ക്രഡിറ്റും മൌറീഞ്ഞോയ്ക്ക് സ്വന്തം.
Adjust Story Font
16