ധോണിക്ക് മുമ്പ് ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്താനുള്ള കാരണം ഇതാണ്
ധോണിക്ക് മുമ്പ് ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്താനുള്ള കാരണം ഇതാണ്
നേരിടുന്ന ആദ്യ പന്തില്‍ തന്നെ കൂറ്റനടികള്‍ക്ക് കഴിയുമെന്ന വസ്തുത കണക്കിലെടുത്താണ് ധോണിക്ക് മുന്നിലായി പാണ്ഡ്യയെ ഇറക്കിയതെന്ന് നായകന്‍ വിരാട് കൊഹ്‍ലി
ചാന്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരായ മത്സരത്തില്‍ യുവരാജിന്‍റെ വീഴ്ചക്ക് ശേഷം ഇന്ത്യക്കായി ക്രീസിലെത്തിയത് യുവ ഓള്‍ റൌണ്ടര്‍ ഹാര്‍ദിക്പാണ്ഡ്യയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ മഹേന്ദ്ര സിങ് ധോണിക്ക് മുന്നെയാണ് പാണ്ഡ്യയെ പ്രമോഷന്‍ നല്‍കി നായകന്‍ കൊഹ്‍ലി ബാറ്റിങ് ക്രീസിലെത്തിച്ചത്. പത്ത് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ എത്തിയ യുവതാരം ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആറ് പന്തുകളില്‍ നിന്നും ആ ബാറ്റില്‍ നിന്ന് ഒഴുകിയെത്തിയത്. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളിലെ പടുകൂറ്റന്‍ സിക്സറുകളും ഇതില്‍ ഉള്‍പ്പെടും. മൂന്നിന് 319 എന്ന പടുകൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത് അവസാന ഓവറിലെ ഈ പൊട്ടിത്തെറിയാണ്.
നേരിടുന്ന ആദ്യ പന്തില്‍ തന്നെ കൂറ്റനടികള്‍ക്ക് കഴിയുമെന്ന വസ്തുത കണക്കിലെടുത്താണ് ധോണിക്ക് മുന്നിലായി പാണ്ഡ്യയെ ഇറക്കിയതെന്ന് നായകന്‍ വിരാട് കൊഹ്‍ലി വിശദീകരിച്ചു. അവസാന നിമിഷമാണ് ആ തീരുമാനമെടുത്തത്. ധോണിക്ക് മുന്നില്‍ പാണ്ഡ്യയെ അയക്കണോ എന്ന ചോദ്യം വന്നു. ആദ്യ പന്ത് തന്നെ പ്രഹരിക്കാനാകുമെന്നതിനാല്‍ ഏവരും ആ നിര്‍ദേശത്തോട് യോജിച്ചു. അവിശ്വസനീയമായ ആ കഴിവ് ഗുണം ചെയ്തു. അവസാന ഓവറിലെ ആ മൂന്ന് സിക്സറുകളും ഒരു ബൌണ്ടറിയും അവസാന വിലയിരുത്തലില്‍ വലിയ അനുഗ്രഹമായി മാറി - കൊഹ്‍ലി പറഞ്ഞു.
Adjust Story Font
16