Quantcast

ബോള്‍ട്ടിന്റെ കുതിപ്പിന് പിന്നിലെ രഹസ്യം

MediaOne Logo

Subin

  • Published:

    25 May 2018 1:05 PM GMT

ബോള്‍ട്ടിന്റെ കുതിപ്പിന് പിന്നിലെ രഹസ്യം
X

ബോള്‍ട്ടിന്റെ കുതിപ്പിന് പിന്നിലെ രഹസ്യം

ഇങ്ങനെ കുതിക്കണമെങ്കില്‍ ഇയാള്‍ക്ക് മാത്രമായി എന്തെങ്കിലും കഴിവുകളുണ്ടാകും. എന്തായിരിക്കും അത്?

ഉസൈന്‍ ബോള്‍ട്ട് ഒരേ സമയം കായിക ലോകത്തിനും ശാസ്ത്ര ലോകത്തിനും അത്ഭുതമാണ്. എങ്ങനെ ഒരു മനുഷ്യന് ഇങ്ങനെ ഓടാന്‍ കഴിയുന്നുവെന്നത് ശാസ്ത്ര ലോകത്തിന് മുന്നിലെ സമസ്യയാണ്. ഉത്തരങ്ങള്‍ പലതുണ്ടെങ്കിലും ബോള്‍ട്ടിനെ പോലെയൊരാള്‍ ലോകത്ത് ബോള്‍ട്ട് മാത്രമെയുള്ളൂ.

ഉസൈന്‍ ബോള്‍ട്ടിന് മുന്നില്‍ ലോകത്തിന് അമ്പരന്നു നില്‍ക്കാനെ കഴിഞ്ഞിട്ടുള്ളൂ. ഇയാള്‍ ഒരു മനുഷ്യനാണോയെന്ന് പലരും ചോദിച്ചിട്ടുണ്ട്. മനുഷ്യസാധ്യമാണോ ഈ കുതിപ്പെന്ന സന്ദേഹം തന്നെയാണ് ഇതിന് കാരണം. ഇങ്ങനെ കുതിക്കണമെങ്കില്‍ ഇയാള്‍ക്ക് മാത്രമായി എന്തെങ്കിലും കഴിവുകളുണ്ടാകും. എന്തായിരിക്കും അത്?

വായുവിന്റെ പ്രതിരോധത്തെ മുറിച്ചുകടക്കാനുള്ള അയാളുടെ കഴിവാണ് ഒരു ഗുണമായി പറയുന്നത്. അതൊരു പക്ഷെ ആ ശരീരത്തിന്റെ മാത്രം പ്രത്യേകതയാകാം. 41 കാല്‍ക്കുതിപ്പ് കൊണ്ടാണ് ബോള്‍ട്്ട നൂറ് മീറ്റര്‍ താണ്ടിയത്. കാള്‍ ലൂയിസെന്ന മുന്‍ ഇതിഹാസത്തിന് ഇത്രയും താണ്ടാന്‍ വേണ്ടി വന്നത് 44 കാല്‍കുതിപ്പുകളായിരുന്നു. ബെന്‍ ജോണ്‍സണത് 48 ആയിരുന്നു.

9.58 എന്ന റെക്കോര്‍ഡ് സമയം കുറിച്ച ബര്‍ലിന്‍ മീറ്റില്‍ ഒരു സെക്കന്റില്‍ 12.2 മീറ്ററാണ് ബോള്‍ട്ട് താണ്ടിയത്. അമാനുഷികം എന്നാണ് ഈ നേട്ടത്തെ ലോകം വിലയിരുത്തിയത്. ഈ സമയം മറികടക്കാന്‍ ഇനി ബോള്‍ട്ടിന് തന്നെയും കഴിയുമോയെന്നത് സംശയമാണ്. പക്ഷെ ബോള്‍ട്ട് പറഞ്ഞു കൊണ്ടിരുന്നത് തന്റെ സ്വപ്നം 9.52 സെക്കന്റാണെന്നായിരുന്നു. അതിന് പക്ഷെ ഇനിയും കാത്തുനില്‍ക്കാന്‍ ബോള്‍ട്ടില്ല. അതിനദ്ദേഹം മുതിരേണ്ടതുമില്ല. കാരണം ഭൂമിയുള്ളിടത്തോളം കാലം അയാളെ ഓര്‍മ്മിക്കാന്‍ വാഴ്ത്താന്‍ ചെയ്തതെല്ലാം ധാരാളമാണ്.

TAGS :

Next Story