പെനാല്‍റ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനൊ, പോര്‍ച്ചുഗല്‍ പ്രതീക്ഷകള്‍ തുലാസ്സില്‍
പെനാല്‍റ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനൊ, പോര്‍ച്ചുഗല്‍ പ്രതീക്ഷകള്‍ തുലാസ്സില്‍
പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ ചൂണ്ടുന്പോള്‍ മത്സരം തീരാന്‍ പത്ത് മിനിറ്റ് മാത്രം. കിക്കെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നത് ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
യൂറോ കപ്പില്‍ പോര്‍ച്ചുഗലിനെ ഓസ്ട്രിയ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ് പോര്‍ച്ചുഗലിന് വിനയായത്. സമനിലയോടെ പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിന് പോര്‍ച്ചുഗലിന് ഹംഗറിയുമായുള്ള അടുത്ത മത്സരം നിര്‍ണായകമായി.
പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ ചൂണ്ടുന്പോള്‍ മത്സരം തീരാന്‍ പത്ത് മിനിറ്റ് മാത്രം. കിക്കെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നത് ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കമന്റേറ്റര്‍മാരുടെ വിവരണത്തില്‍ ചാന്പ്യന്‍ ലീഗ് ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ റൊണാള്‍ഡോ റയലിന് കിരീടം നേടികൊടുത്തതിന്റെ വീരകഥ. ഓസ്ട്രിയന്‍ ആരാധകര്‍ മെസിയുടെ പേരില്‍ ആര്‍ത്ത് വിളിക്കുന്നു. പോര്‍ച്ചുഗല്‍ ആരാധകര്‍ ജയമുറപ്പിച്ചു. പക്ഷേ സംഭവിച്ചത് ഇങ്ങനെ. പ്രായശ്ചിത്തമെന്നോണം തൊട്ട് പിന്നാലെ റൊണാള്‍ഡോയുടെ ഹെഡര്‍ വലയില്‍. റഫറി ഇത്തവണ ഓഫ് സൈഡ് വിസില്‍ വിളിച്ചു.
മത്സരത്തിന്റെ തുടക്കം മുതല്‍ ഓസ്ട്രിയന്‍ ഗോള്‍ പോസ്റ്റിലേക്കാണ് പന്തെത്തിയത്. എന്നാല്‍ നാനിക്കും റൊണാള്‍ക്കുമെല്ലാം പലതവണ പിഴച്ചു. ചിലത് ഓസ്ട്രിയന്‍ ഗോളി റോബര്‍ട്ട് അല്‍മറിന്റെ മിടുക്ക് കൊണ്ട് വലക്കുള്ളില്‍ പോകാതെ പുറത്തേക്ക് പോയി.ഓസ്ട്രിയന്‍ മുന്നേറ്റനിരക്കും കിട്ടി ചില അവസരങ്ങള്‍. പോര്‍ച്ചുഗല്‍ ഗോളിയുടെ ഇടപെടല്‍ സ്കോര്‍ ബോര്‍ഡിന് അനക്കമില്ലാതെ കാത്തു. രണ്ട് പോയിന്റുമായി നിലവില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് പറങ്കിപ്പട. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഹംഗറിയുമായാണ് അടുത്ത മത്സരം.
Adjust Story Font
16