ഒളിമ്പിക്സുകളില്‍ സ്വര്‍ണവേട്ട നടത്തിയ കാള്‍ ലൂയിസ്
ഒളിമ്പിക്സുകളില്‍ സ്വര്‍ണവേട്ട നടത്തിയ കാള്‍ ലൂയിസ്
1984 ലെ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സ് ഓര്‍മ്മിക്കപ്പെടുന്നത് കാള്‍ ലൂയിസെന്ന അതികായന്റെ പേരിലാണ്
1984 ലെ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സ് ഓര്‍മ്മിക്കപ്പെടുന്നത് കാള്‍ ലൂയിസെന്ന അതികായന്റെ പേരിലാണ്. കന്നി ഒളിമ്പിക്സില്‍ തന്നെ നാല് സ്വര്‍ണം നേടി ജെസി ഓവന്‍സിനൊപ്പമെത്തിയ കാള്‍ ലൂയിസ് പിന്നീടുള്ള മൂന്ന് ഒളിമ്പിക്സിലും സ്വര്‍ണം നേടി.
1984ല്‍ വിശ്വകായിക മേള ലോസ് ആഞ്ചല്‍സിലേക്ക് വിരുന്നിനെത്തിയപ്പോള്‍ അമേരിക്ക വമ്പ് കാട്ടിയത് ഒരു ഇരുപത്തിരണ്ട്കാരനിലൂടെയായിരുന്നു. ഫ്രെഡറിക് കാള്‍ട്ടണ്‍ ലൂയിസ്, ലോകം അയാളെ കാള്‍ ലൂയിസ് എന്ന് വിളിച്ചു. ഒളിമ്പിക്സ് പകുതിയായപ്പോള്‍ അത്ഭുതമെന്നും കഴിഞ്ഞപ്പോള്‍ ഇതിഹാസമെന്നും അയാള്‍ക്ക് പേരുകളുണ്ടായി അതിവേഗക്കാരുടെ ട്രാക്കിലാണ് കാള്‍ ആദ്യം വിസ്മയമായത്. പിന്നെ 200 മീറ്ററും ലോങ് ജമ്പും നാലേ ഗുണം നൂറ് മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയപ്പോള്‍ കാള്‍ ലൂയിസിലൂടെ ലോകം ജെസി ഓവന്‍സിനെ കണ്ടു.
ഒരു ഒളിമ്പിക്സ് അത്‌ലറ്റിക്‌സിൽ നാല് സ്വര്‍ണം നേടിയ രണ്ടാമത്തെ അമേരിക്കക്കാരന്‍. ലോസ് ആഞ്ചല്‍സില്‍ തീരുന്നതായിരുന്നില്ല കാള്‍ ലൂയിസ് ചരിതം. ഒരേ ഇനത്തിൽ തുടര്‍ച്ചയായ നാല് ഒളിമ്പിക്‌സുകളില്‍ പൊന്നണിഞ്ഞ ഇതിഹാസതാരമായി പിന്നീട് കാള്‍. 1979മുതൽ 96 വരെ നീണ്ട കായിക ജീവിതത്തിൽ ഒമ്പത് സ്വര്‍ണമുള്‍പ്പെടെ 10 ഒളിമ്പിക് മെഡലുകളും എട്ട് സ്വര്‍ണമുള്‍പ്പെടെ 10 ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകളും ഇന്റര്‍നാഷ്ണല്‍ ഒളിമ്പിക് കമ്മറ്റിക്ക് നൂറ്റാണ്ടിന്റെ കായിക താരമായി കാള്‍ ലൂയിസിനെ തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല"
കാള്‍ ലൂയിസിലെ അത്ലറ്റിനെ കണ്ണുനിറയെ കണ്ട ലോകം പിന്നീട് അയാളിലെ അഭിനേതാവിനെയും കയ്യടിച്ച് വരവേറ്റു സിനിമയിലും ടെലിവിഷനിലും പിന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി കാള്‍ ഇന്നും ആരാധകര്‍ക്കൊപ്പമുണ്ട്.
Adjust Story Font
16