ഹീന സിദ്ദു, ഷൂട്ടിങ്ങിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷ
ഹീന സിദ്ദു, ഷൂട്ടിങ്ങിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷ
ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ഇന്ത്യയുടെ ആദ്യ പിസ്റ്റല്‍ ഷൂട്ടറാണ് സിദ്ദു
ഹീന സിദ്ദു, ഷൂട്ടിങ്ങിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊന്ന്. ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ഇന്ത്യയുടെ ആദ്യ പിസ്റ്റല്‍ ഷൂട്ടറാണ് സിദ്ദു. അയോണികക്കും അപൂര്‍വിക്കും സാധിക്കാതെ പോയത് ഹീനക്ക് സാധിക്കുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടറാകുക, രാജ്യത്തിന് ഒരു ഒളിംപിക് മെഡല്‍ സമ്മാനിക്കുക.. സ്വപ്നങ്ങള്‍ക്കരികെയാണിന്ന് ഹീന. 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ ലോക റെക്കോര്‍ഡിനുടമ, അഞ്ജലി ഭഗവതിനും ഗഗന്‍ നരംഗിനും ശേഷം ഐഎസ്എസ്എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ സ്വര്‍ണം നേടുന്ന താരം, ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ ഷൂട്ടര്‍, ഹീനയിലെ പ്രതിഭയെ അറിയാന്‍ ഇനിയുമുണ്ടേറെ. ആദ്യമായി ഒളിമ്പിക്സിന് യോഗ്യത നേടിയത് 2012ല്‍. ലണ്ടനില്‍ ഹീന ഫിനിഷ് ചെയ്തത് പന്ത്രണ്ടാമതായി.
2013ല്‍ മ്യൂണിക്ക് ലോകകപ്പില്‍ സ്വര്‍ണം, 2014ലെ ഫോര്‍ട്ട് ബെന്നിങ് ലോകകപ്പില്‍ വെള്ളി, 2015ലെ ഏഷ്യന്‍ എയര്‍ ഗണ്‍ ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം, നാല് വര്‍ഷം കൊണ്ട് ഹീന വളര്‍ന്നു, ലോകമറിയുന്ന താരമായി. ഷൂട്ടിങ് താരങ്ങളായിരുന്ന അച്ഛനും ഭര്‍ത്താവും നല്‍കുന്ന പിന്തുണയാണ് ഹീനയുടെ കരുത്ത്. ഭര്‍ത്താവ് രോണക് പണ്ഡിതാണ് ഹീനയുടെ പരിശീലകന്‍. റിയോയിലെ ഫേവറൈറ്റുകളായ ചൈനയുടെ ഗോ വെഞ്ചനും യുക്രൈന്റെ ഒലേന കൊസ്ചെവിച്ചുമാണ് ഷൂട്ടിങ് റേഞ്ചിലെ ഹീനയുടെ പ്രധാന എതിരാളികള്‍. രണ്ട് തവണ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതിന്റെ ആത്മവിശ്വാസമുണ്ട് ഗോ വഞ്ചന്. ഒരു സ്വര്‍ണവും വെങ്കലവുമടക്കം രണ്ട് ഒളിമ്പിക് മെഡലുകളാണ് കൊസ്ച്ചേവിച്ചിന്റെ പേരിലുള്ളത്.
Adjust Story Font
16