റിയോയില്‍ ഇന്ത്യ ഇന്ന് ആറിനങ്ങളില്‍ കളത്തിലിറങ്ങും
റിയോയില്‍ ഇന്ത്യ ഇന്ന് ആറിനങ്ങളില്‍ കളത്തിലിറങ്ങും
ഷൂട്ടിങ്, അമ്പെയ്ത്ത്, ജൂഡോ, ഹോക്കി, ബോക്സിങ് മത്സരങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങുന്നത്
റിയോ ഒളിമ്പിക്സിന്റെ അഞ്ചാം ദിവസം ഇന്ത്യ ആറ് ഇനങ്ങളില്‍ കളത്തിലിറങ്ങും. ഷൂട്ടിങ്, അമ്പെയ്ത്ത്, ജൂഡോ, ഹോക്കി, ബോക്സിങ് മത്സരങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങുന്നത്. ഷൂട്ടിംഗില്‍ ജിത്തു റായി ഇറങ്ങും. വനിതാ ഹോക്കിയിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്.
ഷൂട്ടിംഗിലെ പുരുഷ വിഭാഗം 50 മീറ്റര്‍ പിസ്റ്റള്‍ മത്സരമാണ് ഇന്ത്യക്ക് ഏറ്റവും പ്രാധാനം- ഈയിനത്തില്‍ ജിത്തു റായ് പ്രകാശ് നഞ്ചപ്പ എന്നിവര്‍ മത്സരിക്കും. വൈകിട്ട് അഞ്ചേ മുപ്പതിനാണ് യോഗ്യത റൌണ്ട്. 8.30 ഫൈനല്‍ നടക്കും.വനിതാ വിഭാഗം അമ്പെയ്ത്തിലും ഇന്ത്യക്ക് മത്സരമുണ്ട്.ബൊംബെയ് ലാ ദേവിയുടെ മത്സരം വൈകിട്ട് ആറേ മുപ്പതിനാണ്.വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നേ മുപ്പതിനാണ് ദീപികാ കുമാരിയുടെ മത്സരം.ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്. വൈകിട്ട് 7.30ന് നടക്കുന്ന കളിയില്‍ ഒസ്ട്രേലിയയാണ് എതിരാളികള്‍. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ബോക്സര്‍ മനോജ് കുമാര്‍ ഇറങ്ങും.64 കിലോ വിഭാഗത്തില്‍ ലിത്വാനിയായുടെ എവാല്‍ഡസ് പെട്രൌസ്കാസ് ആണ് എതിരാളി.
Adjust Story Font
16