ചെന്നൈയിന്‍ എഫ്.സിക്ക് ജയം
ചെന്നൈയിന്‍ എഫ്.സിക്ക് ജയം
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിന്‍ എഫ്.സി പരാജയപ്പെടുത്തിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിക്ക് ജയം. 49ാം മിനിറ്റില്‍ ഡേവിഡ് സുസി നേടിയ ഒരൊറ്റ ഗോളിലാണ് ചെന്നൈയ്ന്‍ നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. ഐ.എസ്.എല്‍ ചരിത്രത്തില്‍ ഇതുവരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയില്ല എന്ന നാണക്കേട് ഗുവാഹത്തി ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തില്‍ ഒരൊറ്റ ഗോള്‍ വിജയത്തോടെ ചെന്നൈയ്ന്‍ എഫ്.സി തിരുത്തി. ചെന്നൈയ്ന്‍ എഫ്.സി മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെങ്കിലും എല്ലാം നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ സുബ്രതോ പോളില്‍ തട്ടിത്തകര്‍ന്നു.
സീസണിൽ ചെന്നൈയിന്റെ രണ്ടാം ജയവും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ രണ്ടാം തോൽവിയുമാണിത്. തോറ്റെങ്കിലും ആറു മൽസരങ്ങളിൽനിന്ന് 10 പോയിന്റുള്ള നോർത്ത് ഈസ്റ്റ് തന്നെയാണ് ഇപ്പോഴും പോയിന്റ് പട്ടികയിൽ തലപ്പത്ത്. നാലു മൽസരങ്ങളിൽനിന്ന് രണ്ടു ജയവും ഒരു സമനിലയുമുൾപ്പെടെ ഏഴു പോയിന്റുമായി ചെന്നൈയിൻ എഫ്സി മൂന്നാം സ്ഥാനത്തേക്കുയർന്നു. അഞ്ചു മൽസരങ്ങളിൽനിന്ന് എട്ടു പോയിന്റുള്ള മുംബൈ സിറ്റി എഫ്സി രണ്ടാമതും നാലു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുള്ള ഡൽഹി ഡൈനാമോസ് നാലാമതുമാണ്.
Adjust Story Font
16