Quantcast

കൊഹ്‍ലിയെ നിലനിര്‍ത്തുന്ന കാര്യത്തില്‍ റോയല്‍ ചലഞ്ചേഴ്സില്‍ ആശങ്ക

MediaOne Logo

admin

  • Published:

    30 May 2018 1:48 PM GMT

കൊഹ്‍ലിയെ നിലനിര്‍ത്തുന്ന കാര്യത്തില്‍ റോയല്‍ ചലഞ്ചേഴ്സില്‍ ആശങ്ക
X

കൊഹ്‍ലിയെ നിലനിര്‍ത്തുന്ന കാര്യത്തില്‍ റോയല്‍ ചലഞ്ചേഴ്സില്‍ ആശങ്ക

പ്രധാന താരങ്ങളെ നിലനിര്‍ത്താന്‍ തന്നെ അനുവദിച്ച തുകയില്‍ പകുതി ചെലവിടേണ്ടി വരുമെന്ന സങ്കടകരമായ അവസ്ഥയിലേക്ക് റോയല്‍ ചലഞ്ചേഴ്സ് പതിക്കും. ബാക്കി തുക കൊണ്ട് 20 അംഗ ടീമിനെ പടുത്തുയര്‍ത്തേണ്ടിയും വരും. 

ഐപിഎല്ലിന്‍റെ പുതിയ സീസണ്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയെ നിലനിര്‍ത്തുന്ന കാര്യത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ആശങ്കയില്‍. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനായ കൊഹ്‍ലി ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് എന്നും പുറത്തെടുത്തിട്ടുള്ളത്. ബംഗളൂരുവിന്‍റെ നായകന്‍ കൂടിയായ താരം ടീമിനെ സംബന്ധിച്ചിടത്തോളം അമൂല്യനായ കളിക്കാരനുമാണ്. എന്നാല്‍ കൊഹ്‍‌ലിക്കായി എത്രമാത്രം പണം ഇറക്കാനാകും എന്നാണ് ബംഗളൂരുവിനെ കുഴയ്ക്കുന്നത്. കൊഹ്‍ലി. എബി ഡിവില്ലിയേഴ്സ്, ചഹാല്‍ എന്നീ താരങ്ങളെ നിലനിര്‍ത്തിയാല്‍ മറ്റ് കളിക്കാര്‍ക്കായി നീക്കിവയ്ക്കാന്‍ പണമില്ലെന്ന അവസ്ഥ ബംഗളൂരുവിനെ പിടികൂടും.

80 കോടി രൂപയാണ് ഓരോ ടീമിനും ഇത്തവണ 80 കോടി രൂപയാണ് കളിക്കാരെ സ്വന്തമാക്കാനായി അനുവദിച്ചിട്ടുള്ളത്. നിലനിര്‍ത്തുന്ന താരങ്ങളുടെ വേതനവും ഇതിലുള്‍പ്പെടും. രണ്ട് കളിക്കാരെയാണ് ഒരു ടീം നിലനിര്‍ത്തുന്നതെങ്കില്‍ ഇതിലെ ഒന്നാമന് 12.5 കോടി രൂപ നല്‍കാനാകും. മൂന്ന് പേരെ നിലനിര്‍ത്തിയാല്‍ ഇത് 15 കോടിയാകും. ക്രിസ് ഗെയിലും കൂടി ഈ പട്ടികയിലേക്ക് വരുമ്പോള്‍ പ്രധാന താരങ്ങളെ നിലനിര്‍ത്താന്‍ തന്നെ അനുവദിച്ച തുകയില്‍ പകുതി ചെലവിടേണ്ടി വരുമെന്ന സങ്കടകരമായ അവസ്ഥയിലേക്ക് റോയല്‍ ചലഞ്ചേഴ്സ് പതിക്കും. ബാക്കി തുക കൊണ്ട് 20 അംഗ ടീമിനെ പടുത്തുയര്‍ത്തേണ്ടിയും വരും.

15 കോടി രൂപയാണ് കഴിഞ്ഞ തവണ കൊഹ്‍ലിക്ക് നല്‍കിയിരുന്നത്. ഇതില്‍ 12 കോടി രൂപ മാത്രമാണ് ബംഗളൂരുവിന്‍റെ അക്കൌണ്ടില്‍ നിന്ന് കുറച്ചത്. ഒരു ടീം നല്‍കുന്ന തുകയില്‍ അതൃപ്തിയുണ്ടെങ്കില്‍ പുറത്തുവരാനും ലേലത്തില്‍ സ്വയം സമര്‍പ്പിക്കാനും ഒരു കളിക്കാരന് ഇത്തവണ അവസരമുണ്ടാകും. 15 കോടിയില്‍ കൊഹ്‍ലി തൃപ്തനാകുമോ എന്നതു പോലെ പ്രധാനമാകും ഏതെല്ലാം കളിക്കാരെ നിലനിര്‍ത്തണമെന്ന ടീമിന്‍റെ തീരുമാനവും. പണമെറിഞ്ഞ് വന്‍ താരനിരയെ സ്വന്തമാക്കിയിട്ടും ഐപിഎല്‍ കിരീടം ഇതുവരെ സ്വന്തമാക്കാനാകാത്ത ബംഗളൂരു മാനേജ്മെന്‍റ് കൊഹ്‍ലിയെ തഴയാനിടയില്ലെന്നതു തന്നെയാണ് സൂചന.

TAGS :

Next Story